കുട്ടി : കർണാടകയിലെ കുടക് ജില്ല വീണ്ടും കടുവ പേടിയിൽ. കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 24 മണിക്കൂറിന്റെ രണ്ട് പേരെയാണ് കടുവ കൊന്നത്. ഹുൻസൂർ അൻഗോട്ട സ്വദേശിയായ മധുവിന്റെയും വീണാ കുമാരിയുടേയും മകൻ ചേതൻ (18), ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടുമുറ്റത്ത് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു ചേതൻ. അതിനിടെ കുട്ടികൾക്കിടയിലേക്ക് കടുവ ചാടി വീണ് ചേതനെ പിടികൂടി. ഇയാളുടെ കാല് കടിച്ചെടുത്തുകൊണ്ട് കടുവ കാട്ടിലേക്ക് തിരിച്ചോടി.
ഇതേ സ്ഥലത്ത് വെച്ചാണ് രാജുവിനെയും കടുവ ആക്രമിച്ച് കൊന്നത്. ഗുരുതരമായി പരിക്കേറ്റ രാജു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കടുവ ആക്രമണത്തിന് പിന്നാലെ സ്ഥലത്ത് വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്.












