ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അവശ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയരുന്നത് തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ വിലക്കയറ്റമാണ് ഉണ്ടാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് ഒരു ലിറ്റർ പാലിന് ഇപ്പോൾ 210 രൂപയാണ് വില. 190ൽ നിന്നാണ് 210ലേക്ക് ഉയർന്നത്. ബ്രോയിലർ ചിക്കൻ കിലോയ്ക്ക് 500 രൂപയായാണ് വില ഉയർന്നത്.
കോഴിയിറച്ചിക്ക് 780 രൂപയും എല്ലില്ലാത്ത കോഴിയിറച്ചിക്ക് 1100 രൂപയുമാണ് വില ഈടാക്കുന്നത്. ഈ മാസം പാകിസ്താൻ 170 ബില്യന്റെ അധിക ചുമതി നികുതി ചുമത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ സൂചിപ്പിച്ചിരുന്നു. അധിക നികുതികൾ ഈടാക്കുന്നത് രാജ്യത്തിന്റെ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന ആശങ്കയും സാമ്പത്തിക വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.
ദക്ഷിണേഷ്യയിൽ സാമ്പത്തികമായി ഏറ്റവും മോശം അവസ്ഥയിലുള്ള രാജ്യമെന്നാണ് ഐഎംഎഫ് പാകിസ്താനെ വിശേഷിപ്പിച്ചത്. ലോകബാങ്കിന്റെ ആഗോള സാമ്പത്തിക റിപ്പോർട്ടിൽ പാകിസ്താന്റെ ഈ വർഷത്തെ സാമ്പത്തിക വളർച്ച 1.7 ശതമാനം മാത്രമാണ്. കഴിഞ്ഞ ദിവസം പാകിസ്താനുമായി ഐഎംഎഫ് പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് പുതിയ നികുതികൾ ചുമത്തുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വരുന്നത്. 1975ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്.
Discussion about this post