Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ജീവിതത്തിലെ തിരക്കിനിടയിൽ ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുത്; വീണാ ജോർജ്

by Brave India Desk
Feb 16, 2023, 08:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ജോലിയുടെയും ഉത്തരവാദിത്വ നിർവഹണത്തിന്റെയും തിരക്കിൽ ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പലപ്പോഴും തിരക്കിനിടയിൽ തുടർച്ചയായ ക്ഷീണം, തലവേദന, കിതപ്പ്, ഉത്സാഹമില്ലായ്മ എന്നിവയൊക്കെ അനുഭവിക്കാറുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത മാനദണ്ഡങ്ങളിൽ നിന്നും കുറവായിരിക്കുന്നതാണ് ഇതിന് കാരണം. അതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു മന്ത്രി.

കുഞ്ഞുങ്ങൾക്കാണെങ്കിൽ അവരുടെ ശാരീരിക വിഷമതകൾ പറയാൻ അറിയില്ല. ശ്രദ്ധക്കുറവ്, പഠനത്തിൽ പിന്നോക്കം പോകുക തുടങ്ങിയ സാഹചര്യങ്ങളുണ്ടാകാം. പലപ്പോഴും ഇതിന്റെ ഒരു കാരണം വിളർച്ചയായിരിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത മാനദണ്ഡങ്ങളിൽ നിന്നും കുറവായിരിക്കുന്നതാണ് ഇതിന് കാരണം. അതിനാൽ എല്ലാവരും ശ്രദ്ധിക്കണം.

Stories you may like

ആരോഗ്യപ്രവർത്തകരെ ഗുരുതരമായി ദേഹോപദ്രവം ഏൽപിച്ചാൽ ഏഴ് വർഷം വരെ അകത്താകും; അഞ്ച് ലക്ഷം വരെ പിഴ; ഓർഡിനൻസിന് രൂപം നൽകി മന്ത്രിസഭ

”കഴുതക്കണ്ണീരാണത്; വന്ദനയുടെ വീട്ടിൽ വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ച്;” തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടെയുള്ള ഇരുമ്പ് അടങ്ങിയിട്ടുള്ള ആഹാരങ്ങൾ ഉൾപ്പെടുത്തുന്നത് വിളർച്ച പരിഹരിക്കുന്നതിന് സഹായിക്കും. ചില വിളർച്ച അവസ്ഥകൾ രോഗാവസ്ഥകളാണ്. ഇത് കുട്ടികളിലാണെങ്കിൽ അവരുടെ ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇതിനൊരിടപെടൽ അനിവാര്യമായിട്ടുള്ള കാര്യമാണ്. സ്ത്രീകളിലാണെങ്കിൽ പലപ്പോഴും നമ്മുടെ ജീവിതത്തിന്റേ ഓരോ ഘട്ടത്തിലും ഓരോ മുൻഗണനകളുണ്ട്. ഈ മുൻഗണനകളിലൊന്നും നമ്മുടെ ആരോഗ്യമോ, ആഹാരമോ പലപ്പോഴും കണക്കിലെടുക്കാറില്ല. വിളർച്ച പരിഹരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

കേരള സർക്കാർ, സംസ്ഥാന ആരോഗ്യവകുപ്പ് ഒരു വലിയ ജനകീയ കാമ്പയിന് തുടക്കമിടുകയാണ്. ആദ്യം നമുക്ക് വിളർച്ചയുണ്ടോയെന്ന് പരിശോധിച്ചു കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ഇതിനുള്ള അവസരമുണ്ടായിരിക്കും. ഓരോരുത്തരും അവരുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് എത്രയെന്ന് കണ്ടെത്തണം. ആഹാര ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തി വിളർച്ച പരിഹരിക്കാൻ കഴിയണം. വിളർച്ച നല്ലരീതിയിൽ ഉണ്ടെങ്കിൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം ചികിത്സയും ആവശ്യമാണ്. നമ്മുടെ ലക്ഷ്യം ആരോഗ്യമുള്ളൊരു സമൂഹമാണ്. ഓരോ വ്യക്തിയും, കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ആരോഗ്യമുള്ളവരായിരിക്കണം. അതിൽ വിളർച്ച ഒഴിവാക്കുക എന്നുള്ളത് പ്രധാനപ്പെട്ടൊരു കാര്യമാണ്. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. വിവ കേരളം കാമ്പയിനിൽ എല്ലാവരും പങ്കാളികളാകാനും മന്ത്രി അഭ്യർത്ഥിച്ചു.

Tags: veena georgeHealthanemia
ShareTweetSendShare

Discussion about this post

Latest stories from this section

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

Next Post

ശിവരാത്രി മഹോത്സവത്തിനൊരുങ്ങി ആലുവ മണപ്പുറം; വ്യാപാരമേളയിലെ ഒരു സ്റ്റാൾ ലേലത്തിൽ പോയത് രണ്ട് ലക്ഷത്തോളം രൂപയ്ക്ക്

Latest News

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies