ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ മലയോര പ്രദേശങ്ങളിലേക്ക് ഡ്രോൺ മാർഗം വിജയകരമായി മരുന്നുകൾ എത്തിച്ചു. ഗർവാൾ ജില്ലയിലെ തെഹ്രിയിലെ ഒരു ആരോഗ്യ കേന്ദ്രത്തിലേക്കാണ് ക്ഷയരോഗത്തിനുള്ള മരുന്നുകൾ വിതരണം ചെയ്തത്. ഋഷികേശിലെ എയിംസിൽ നിന്ന് പുറപ്പെട്ട ഡ്രോൺ അരമണിക്കൂർ കൊണ്ട് 40 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ഇവിടെ എത്തിച്ചേർന്നത്. അതേസമയം റോഡ് മാർഗം തെഹ്രിയിലെത്താൻ രണ്ട് മണിക്കൂർ സമയം വേണം.
ആരോഗ്യരംഗത്ത് പുതിയ മാറ്റം കുറിക്കാനിരിക്കുന്ന ഡ്രോണിന്റെ പരീക്ഷണയോട്ടമാണ് ഇന്ന് സംഘടിപ്പിച്ചത്. എയിംസിൽ നിന്നയച്ച ഡ്രോൺ അര മണിക്കൂറിനകം തെഹ്രിയിലെ ആരോഗ്യ കേന്ദ്രത്തിൽ എത്തിയതായും മരുന്നുകൾ ശേഖരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
@aiimsrishi की कार्यकारी निदेशिका प्रो. मीनू सिंह के सहयोग से आज एम्स ऋषिकेश से टिहरी बुराड़ी के लिए ड्रोन द्वारा दवाई भेजने का परीक्षण हुआ। जोकि उत्तराखंड के दूर दराज के क्षेत्र में रहने वाले रोगियों के लिए मददगार होगा। @MoHFW_INDIA @meenusingh4 pic.twitter.com/o91mNkYMJc
— AIIMS RISHIKESH (@aiimsrishi) February 16, 2023
ഡ്രോൺ മാർഗം മരുന്നുകൾ വിതരണം ചെയ്യുന്നത് ഉത്തരാഖണ്ഡിലെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന രോഗികൾക്ക് സഹായകമാകും. ക്ഷയരോഗബാധിതർക്ക് മരുന്നുകൾ ലഭിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കാനാണ് ആഗ്രഹിച്ചത്. അങ്ങനെയെങ്കിൽ ചികിത്സയ്ക്കായി അവർ ദീർഘദൂരം യാത്ര ചെയ്യേണ്ടതില്ലെന്ന് ഋഷികേശ് എയിംസിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ മീനു സിംഗ് പറഞ്ഞു. ഡ്രോണിന്റെ സഹായത്തോടെ സുരക്ഷിതമായി വിദൂര പ്രദേശങ്ങളിലേക്ക് മരുന്നുകൾ എത്തിക്കുന്നത് വലിയ നേട്ടമാണെന്നും ഡോ. സിംഗ് കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിൽ, മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിൽ കൊറോണ വാക്സിൻ ഡോസുകൾ എത്തിക്കാൻ ഇന്ത്യൻ സൈന്യം ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്. മഹാരാഷ്ട്രയിലും ഈ സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നു.
Discussion about this post