കൊല്ലം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ അധിക്ഷേപ പരാമർശവുമായി സിഐടിയു. ബിജു പ്രഭാകരന്റെ അച്ഛനെ വിളിച്ച് ബസുകളിൽ സിഐടിയു പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചു. കെഎസ്ആർടിഇഎ(സിഐടിയു) കൊല്ലം ജില്ലാ കമ്മിറ്റിയാണ് ബിജു പ്രഭാകറിനെതിരെ പോസ്റ്ററുകൾ പതിച്ചത്. ബസുകൾക്ക് മുന്നിൽ ഉൾപ്പെടെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
‘KSRTC തൊഴിലാളികൾക്ക് തോന്നിയ പോലെ ശമ്പളം നൽകാൻ ബിജു പ്രഭാകരന്റെ പിതാവ് തച്ചടി പ്രഭാകരൻ ഉണ്ടാക്കിയതല്ല KSRTC’ എന്നായിരുന്നു ബസിൽ പതിച്ച പോസ്റ്റർ. വരുംദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ശക്തമായ സമരം ഉണ്ടാകുമെന്ന് സിഐടിയു ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് പറഞ്ഞു. ശമ്പളം ഗഡുക്കളായി നൽകുമെന്ന ഉത്തരവിറക്കിയതിന് പിന്നാലെയാണ് പോസ്റ്ററുകൾ എത്തിയത്.
ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ 25 മുൻപ് അപേക്ഷ നൽകണം. ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപായി നൽകും. അക്കൗണ്ടിലുള്ള പണവും ഓവർഡ്രാഫ്റ്റും എടുത്താണ് ആദ്യഗഡു നൽകുക. രണ്ടാമത്തെ ഗഡു സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്ക് നൽകുമെന്നായിരുന്നു എംഡി വ്യക്തമാക്കിയത്.
Discussion about this post