തിരുവനന്തപുരം : ഭരണം ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാർട്ടിയിൽ വേരുറപ്പിക്കുകയാണെന്ന് സിപിഎം. സ്ഥാനങ്ങൾ നേടിയെടുക്കാനുളള ആർത്തിയിൽ നിന്ന് സഖാക്കളെ മോചിപ്പിക്കണമെന്നും പാർട്ടി പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഡിസംബർ 21, 22 തീതികളിൽ നടന്ന സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലാണ് കർശനമായ വിലയിരുത്തലുകൾ നടത്തിയിരിക്കുന്നത്.
പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല എന്നാണ് രേഖയിൽ പരാമർശിക്കുന്നത്. അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട തൊഴിൽ നേതാക്കൾ തട്ടിയെടുത്തുവെന്ന വികാരമാണ് ജനങ്ങൾക്ക് ഉണ്ടാകുന്നത്. ഇത് പാർട്ടിയും ജനങ്ങളും തമ്മിലുള്ള അകൽച്ചയ്ക്ക് ഇടാക്കുന്നു. സംരക്ഷണം കിട്ടേണ്ടവർ അത് ലഭിക്കാതെ പോകുകയാണെന്നും ഇത് പാർട്ടിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും രേഖയിൽ വ്യക്തമാക്കുന്നു.
പാർട്ടി ഭരിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തൊഴിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്നതോടെയാണ് വിവാദങ്ങൾ കനത്തത്. ഇത്തരം പ്രശ്‌നങ്ങൾ മറികടക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തെറ്റ് തിരുത്തൽ രേഖയിൽ പരാമർശിക്കുന്നു.
Discussion about this post