ഇസ്ലാമാബാദ്: പാകിസ്താന്റെ നിലവിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം ഇമ്രാൻ സർക്കാരാണെന്ന് പ്രതിരോധ മന്ത്രി ഖജ്വ ആസിഫ്. ഭീകരവാദം വളർത്തുന്നതിൽ മാത്രമായിരുന്നു കഴിഞ്ഞ സർക്കാരിന്റെ ശ്രദ്ധ. നമ്മളെ കണക്കെണിയിലേക്ക് തള്ളി വിട്ടത് ഇമ്രാൻ സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുടിവെള്ളത്തിന്റെ വില വീണ്ടും ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഖജ്വ ആസിഫിന്റെ പ്രതികരണം.
നാം ജീവിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ യാദാർത്ഥ്യം ഉൾക്കൊണ്ട് വേണം മുന്നോട്ട് പോകാൻ. നമ്മുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ഈ രാജ്യത്തിനുള്ളിൽ തന്നെയുണ്ട്. ഐഎംഎഫിന് നമ്മുടെ പ്രശ്‌നങ്ങൾ ഒരിക്കലും പരിഹരിക്കാൻ കഴിയില്ല. പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി പെട്ടെന്ന് ഉണ്ടായ പ്രതിഭാസമല്ല. നേരത്തെ തന്നെയുണ്ട്. ഇപ്പോൾ രൂക്ഷമായെന്ന് മാത്രം.
പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫും ഇമ്രാൻ ഖാനുമാണ് പാകിസ്താനെ നശിപ്പിച്ചത്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിൽ മാത്രമായിരുന്നു സർക്കാരിന്റെ ശ്രദ്ധ. ഇത് രാജ്യത്തെ നശിപ്പിച്ചെന്നും ഖജ്വ പ്രതികരിച്ചു.
അതേസമയം പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധി നാൾക്കു നാൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അവശ്യസാധനങ്ങൾക്ക് രാജ്യത്ത് തീ വിലയാണ്. ഒരു ലിറ്റർ പാലിന് 250 പാകിസ്താൻ രൂപയാണ് നൽകേണ്ടിവരുന്നത്. ഒരു കിലോ കോഴിയിറച്ചിയ്ക്കായി 780 രൂപ നൽകണം.
Discussion about this post