വാഷിംഗ്ടൺ : സിറിയയിലെ ഐഎസ് ഭീകരരുടെ താവളം ആക്രമിച്ചതായി യുഎസ് സൈന്യം. കിഴക്കൻ സിറിയയിൽ ഹെലികോപ്റ്റർ റെയ്ഡ് നടത്തി നിരവധി ഭീകര നേതാക്കളെ പിടികൂടി. സിറിയൻ മിലിട്ടറിയും യുഎസ് സൈന്യവും സംയുക്തമായാണ് റെയ്ഡ് നടത്തിയത് എന്ന് യുഎസ് സെൻട്രൽ കമാന്റ് അറിയിച്ചു. ബത്തർ എന്നറിയപ്പെടുന്ന ഭീകര നേതാവിനെയും പിടികൂടി.
സിറിയയിലെ ഐഎസ് പ്രവിശ്യാ തലവനായിരുന്നു ബത്തർ. ഡിറ്റൻഷൻ സെന്ററുകൾക്ക് നേരെ ആക്രമണം ആസൂത്രണം ചെയ്യുന്നതിലും സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിലും ഇയാൾ ഏർപ്പെട്ടിരുന്നു. ശക്തമായ ആസൂത്രണത്തോടെ നടത്തിയ ഓപ്പറേഷനിൽ ആർക്കും പരിക്കില്ലെന്നും യുഎസ് സൈന്യം വ്യക്തമാക്കി.
ഐഎസ്‌ഐഎസ് നേതാവ് ഹംസ എൽ ഹോംസിയെ കൊന്നതായി യുഎസ് സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ഓപ്പറേഷനിടെ നാല് സൈനികർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം വീണ്ടും ആക്രമണം നടത്തിയത്.
Discussion about this post