കണ്ണൂർ: ഇസ്രായേലിൽ നിന്നും കാണാതായ കണ്ണൂർ സ്വദേശി ബിജു കർഷകനല്ലെന്ന് ആരോപണം. ഇയാൾ ഇൻഷൂറൻസ് ഏജന്റാണെന്നാണ് ലഭിക്കുന്ന സൂചന. ഇതിന് പുറമേ ബിജു പാർട്ടി അനുഭാവിയാണെന്നും, ഇത് മുതലെടുത്താണ് കർഷക സംഘത്തിൽ ഉൾപ്പെട്ടതെന്നും ആരോപണം ഉയരുന്നുണ്ട്. ഇതോടെ ബിജു മുങ്ങിയതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന് വ്യക്തമാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഇസ്രായേലിലേക്ക് പോയ ബിജുവിനെ കാണാതായത്. കർഷകനല്ലാത്ത ഇയാൾ എന്തിനാണ് കർഷക സംഘത്തോടൊപ്പം ഇസ്രായേലിലേക്ക് പോയത് എന്ന കാര്യത്തിൽ ദുരൂഹതയുണ്ട്. ബിജുവിനെ കണ്ടെത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. മനുഷ്യക്കടത്താണോ ഇതിന് പിന്നിൽ എന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. ഇസ്രായേലിലെ കൃഷി രീതികൾ കേരളത്തിന് യോജിച്ചതല്ല. ഈ സാഹചര്യത്തിൽ എന്തിനാണ് ഇസ്രായേലിലേക്ക് ആളുകളെ അയച്ചതെന്ന ചോദ്യം ഉയരുന്നുണ്ട്.
അതേസമയം ബിജുവിനെ കാണാതായത് സർക്കാരിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ വലിയ തുക ചിലവിട്ടുകൊണ്ടാണ് സർക്കാർ കർഷകരെ ഇസ്രായേലിലേക്ക് അയച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്യാനുണ്ടായ സാഹചര്യമെന്താണെന്ന കാര്യത്തിലും ബിജുവിന്റെ തിരോധാനത്തിലും സർക്കാർ മറുപടി നൽകിയേ മതിയാകുകയുള്ളൂ.
Discussion about this post