ഇടുക്കി: ഐ എ എസ് ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും പരിഹാസവുമായി എംഎം മണി എംഎൽഎ. ഇടുക്കി ജില്ലാ കളക്ടറും സബ് കളക്ടറുമടക്കമുള്ളവർക്കെതിരെയായിരുന്നു മണിയുടെ പരിഹാസം. വനിതാ രത്‌നമെന്നായിരുന്നു കളക്ടറെ അഭിസംബോധന ചെയ്തത്. കളക്ടറെക്കുറിച്ച് താൻ വേറൊന്നും പറയുന്നില്ലെന്ന് പറഞ്ഞ എം എം മണി, സബ് കളക്ടർ ഉത്തരേന്ത്യക്കാരൻ ആണെന്ന് ആവർത്തിക്കുകയും ചെയ്തു. ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾക്കെതിരെ ദേവികുളം ആർഡിഓ ഓഫീസിന് മുന്നിൽ നടത്തിയ സിപിഎം മാർച്ചിനിടെയായിരുന്നു മണിയുടെ പരിഹാസം.
ഐ എഎസ് അസോസിയേഷനെയും എം എം മണി പരിഹസിച്ചു. ഐ എ എസ് പുംഗവന്മാരെന്ന് ഉദ്യോഗസ്ഥരെ പരിഹസിച്ച എം എം മണി, തനിക്കെതിരെ പരാതി നൽകിയാൽ ഒന്നും നടക്കില്ലെന്ന മുന്നറിയിപ്പും നൽകി.
നേരത്തേ ദേവികുളം സബ് കളക്ടരെ മണി അധിക്ഷേപിച്ചത് വാർത്തയായിരുന്നു.ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ തെമ്മാടി ആണെന്നായിരുന്നു എം എം മണിയുടെ അധിക്ഷേപം.
Discussion about this post