കൊച്ചി: യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ മുൻ വൈദികൻ അറസ്റ്റിൽ.കൊല്ലം ആദിച്ചനല്ലൂർ പനവിള പുത്തൻവീട്ടിൽ സജി തോമസ് (43) ആണ് അറസ്റ്റിലായത്. നഗ്ന ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.
കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരവും ആത്മീയകാര്യങ്ങളിൽ ഉന്നതിയും ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയുമായി അടുത്തത്. രാത്രിയിൽ വാട്‌സാപ്പിലൂടെ ആത്മീയ കാര്യങ്ങൾ സംസാരിച്ചു തുടക്കമിട്ട് ഒടുവിൽ ലൈംഗികതയിലേക്ക് എത്തിക്കുകയായിരുന്നു പതിവ്. അടുപ്പം വളർന്നതോടെ പ്രതിയുടെ വീടുൾപ്പെടെ പല സ്ഥലങ്ങളിൽ വച്ചും യുവതിയുമായി ഇയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രതി മൊബൈലിൽ റിക്കോർഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു.
പിന്നീട് യുവതി ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതോടെ തന്റെ ഫോണിലുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങളും മറ്റും യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഇയാൾ ഷെയർ ചെയ്തു. ദൃശ്യങ്ങളും മറ്റും പുറത്ത് വിടാതിരിക്കാൻ പ്രതി യുവതിയെ ലോഡ്ജിലേക്ക് വരാൻ നിർബന്ധിച്ചു. തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീണ്ടും ഒരിക്കൽക്കൂടി ലോഡ്ജിൽ എത്താൻ ആവശ്യപ്പെട്ടതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
മാർത്തോമാ സഭാംഗമായ പ്രതി സ്വഭാവദൂഷ്യം മൂലം സഭ നേരത്തെ വിലക്കിയിരുന്നു. 2021-മുതൽ സസ്പെൻഷനിലാണ് ഇയാൾ.













Discussion about this post