ചെന്നൈ: ഡിഎംകെ ഭരണത്തിൽ സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന അക്രമസംഭവങ്ങൾക്കെതിരെ നിരാഹാര സമരവുമായി ബിജെപി. സൈനികനായ പ്രഭുവിന്റെ കൊലപാതകത്തിലും, ബിജെപി പട്ടികജാതി വിഭാഗം മേധാവി പെരിയസാമിയുടെ വീടിന് നേരെ നടന്ന ആക്രമണത്തിലും പ്രതിഷേധിച്ചാണ് സമരം. ഡിഎംകെ ഭരണത്തിൽ സംസ്ഥാനത്തെ ജനങ്ങളാകെ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ നേതൃത്വത്തിൽ ഓമണ്ടുരാറിൽ നിന്ന് മറീന ബീച്ചിന് സമീപമുള്ള യുദ്ധസ്മാരകം വരെ പ്രതിഷേധ റാലിയും നടത്തുന്നുണ്ട്. ഡിഎംകെ പ്രവർത്തകനും കൂട്ടാളികളും ചേർന്ന് മർദിച്ചതിനെ തുടർന്നാണ് പ്രഭു എന്ന സൈനികൻ കൊല്ലപ്പെടുന്നത്. സംഭവത്തിൽ ആറ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ക്രൂരമായി മർദ്ദനത്തിൽ പ്രഭു, അദ്ദേഹത്തിന്റെ സഹോദരൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ആശുപത്രിയിൽ ചികിത്സയിൽ കഴയുന്നതിനിടെ പ്രഭു മരണത്തിന് കീഴടങ്ങുകയായിരുന്നു.
Discussion about this post