ഇസ്ലാമാബാദ് : പാകിസ്താനിൽ 14 കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി. സിന്ധ് പ്രവിശ്യയിലാണ് സംഭവം. മീന ഭട്ട് എന്ന പെൺകുട്ടിയെ സയ്യീദ് സലീം ഷാ, മുക്തകിയാർ ഷാ, അസീസ് റെഹ്മാൻ എന്നിവർ ചേർന്നാണ് തട്ടിക്കൊണ്ട് പോയത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാൽ രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ലെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. മീന ഹിന്ദുവായത് കൊണ്ടുതന്നെ സിന്ധ് ശൈശവ വിവാഹ നിയന്ത്രണ നിയമം ബാധകമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മീന ഭട്ടിന്റെ പേര് മാറ്റി കാൻവാൾ എന്നാക്കിയിട്ടുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയവർ തന്നെ വിവാഹം കഴിക്കാനാണ് നീക്കങ്ങൾ നടത്തുന്നത്.
പാകിസ്താനിലെ ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾ കനക്കുന്നതിനിടെയാണ് നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട പുതിയ കേസ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം പാകിസ്താനിലെ ഹിന്ദുസമൂഹത്തിന് നേരെയുള്ള അതിക്രമങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ‘ സിന്ധുദേശ്’ രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക് അർഹിക്കുന്ന സ്ഥാനവും അവകാശവും നൽകുവാൻ സിന്ധു ദേശിലൂടെ മാത്രമേ സാധിക്കൂ എന്നാണ് ജനങ്ങൾ പറയുന്നത്.
Discussion about this post