ന്യൂഡൽഹി: ജമ്മുകശ്മീരിലെ ഭീകരരുടെ എണ്ണത്തിൽ ക്രമാതീതമായ കുറുവുണ്ടായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സുരക്ഷാ സേനയുടെ ശക്തമായ സാന്നിദ്ധ്യം കാരണം, കശ്മീർ താഴ് വരയിൽ നിന്ന് ഭീകരർ പിൻവാങ്ങുകയാണ്. എന്നിരുന്നാലും ജനങ്ങളെ ഭയപ്പെടുത്താൻ ആസൂത്രിത കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നും ഭീകരർ അവയ്ക്ക് കോപ്പു കൂട്ടുന്നുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ന് മാർക്കറ്റുകൾ അടഞ്ഞുകിടക്കുന്നില്ല, കല്ലേറുകളോ കുട്ടികൾക്ക് ഭക്ഷണത്തിന് ക്ഷാമമോ ഇല്ല. ഇന്ന് ഭീകരർ ഒളിച്ചോടുകയാണെന്നും സുരക്ഷാ സേനയിൽ നിന്ന് അവർക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ആളുകൾ മുഖ്യധാരയിലേക്ക് മടങ്ങിവരുന്നു എന്നാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ആളുകൾ മുഖ്യധാരയിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ, ആസൂത്രിത കൊലപാതകങ്ങൾ പോലുള്ള സംഭവങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കശ്മീരി പണ്ഡിറ്റുകളുടെ പലായനം മൂലമാണ് കശ്മീർ താഴ്വര ദുരിതത്തിലായതെന്ന് ജനങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post