ന്യൂഡൽഹി: സിപിഎം രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിനെ കേന്ദ്ര സർക്കാർ മികച്ച പാർലമെന്റേറിയൻ ആയി തിരഞ്ഞെടുത്തു എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ വ്യാജമെന്ന് സ്ഥിരീകരണം. മികച്ച പാർലമെന്റേറിയന്മാർ എന്ന് തങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് സൻസദ് രത്ന എന്ന അവാർഡ് നൽകുന്നത് പ്രൈം പോയിന്റ് ഫൗണ്ടേഷൻ എന്ന സ്വകാര്യ സംഘടനയാണ്. സ്വകാര്യ പി ആർ ഏജൻസി നടത്തുന്ന തമിഴ്നാട് സ്വദേശിയായ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് പ്രൈം പോയിന്റ് ഫൗണ്ടേഷൻ.
സംഘടന പുരസ്കാരം നൽകുന്ന ഏക എം പി ജോൺ ബ്രിട്ടാസ് ആണ് എന്ന തരത്തിലും സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ പ്രചാരണം സജീവമാക്കുന്നുണ്ട. എന്നാൽ ഇതും വസ്തുതാ വിരുദ്ധമാണ്. 13 പേർക്കാണ് ഇത്തവണ സൻസദ് രത്ന പുരസ്കാരം നൽകുന്നത്. അതിൽ 5 പേർ ബിജെപി അംഗങ്ങളാണ്. മൂന്ന് കോൺഗ്രസുകാർ, രണ്ട് എൻസിപിക്കാർ, ആർജെഡി, സമാജ് വാദി പാർട്ടി എന്നിവരുടെ ഓരോ അംഗങ്ങൾ എന്നിവർക്കും പുരസ്കാരം നൽകുന്നുണ്ട്.
അവാർഡ് വിതരണത്തിനും പാർലമെന്റുമായോ കേന്ദ്ര സർക്കാരുമായോ യാതൊരു ബന്ധവുമില്ല. മദ്രാസ് ഐഐടിയുടെ സഹകരണത്തോടെ ചെന്നൈയിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ വെച്ചാണ് അവാർഡ് നൽകുന്നത്.
Discussion about this post