ലോകത്തില്‍ ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇന്‍സ്റ്റന്റ് മെസ്സേജിംഗ് പ്ലാറ്റ്ഫോമാണ് വാട്ട്സ്ആപ്പ്. ഏതാണ്ട് ഇരുന്നൂറ് കോടി ആളുകളാണ് ഇന്ന് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. ഇടയ്ക്കിടയ്ക്ക് മാറ്റങ്ങള്‍ വരുത്തുന്ന അല്ലെങ്കില്‍ അപ്ഡേറ്റുകള് വരുന്ന ആപ്ലിക്കേഷനും വാട്ട്സ്ആപ്പാണ്. ഇപ്പോഴിതാ വാട്ട്സ്ആപ്പില്‍ പുതിയൊരു മാറ്റം വരാന്‍ പോകുന്നു.
വാട്ട്സ്ആപ്പ് വാര്‍ത്തകള്‍ ട്രാക്ക് ചെയ്യുന്ന WABetaInfo-യില്‍ നിന്നുള്ള പുതിയ വിവരം അനുസരിച്ച് അയച്ച സന്ദേശങ്ങളില്‍ തിരുത്തലുകള്‍ വരുത്താനുള്ള സൗകര്യവും ഉടനടി വരും. സന്ദേശമയച്ച് 15 മിനിട്ട് വരെ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചറാണ് വരാന്‍ പോകുന്നത്. ആപ്പിളിന്റെ ഐമെസേജ് ആപ്പിലെ എഡിറ്റ് ബട്ടന് സമാനമായ ഫീച്ചറായിരിക്കും ഇത്. അയച്ച സന്ദേശത്തിലെ അക്ഷരത്തെറ്റും വ്യാകരണപ്പിശകും തിരുത്താമെന്ന് മാത്രമല്ല വേണ്ടിയിരുന്നില്ല എന്ന് തോന്നുന്ന ഭാഗങ്ങള്‍ ഒഴിവാക്കാനും ഇനി പുതുതായി ഏന്തെങ്കിലും കൂട്ടിച്ചേര്ക്കണമെന്നുണ്ടെങ്കിലും അതിനും ഈ പുതിയ ഫീച്ചറിലൂടെ സാധിക്കുമെന്നാണ് വിവരം. അതേസമയം ഈ ഫീച്ചര്‍ പൂര്‍ണതോതില്‍ സജ്ജമായിട്ടില്ല. പരീക്ഷണാര്‍ത്ഥം ഇത്
iOS 23.4.0.72 ന് വേണ്ടിയുള്ള വാട്ട്സ്ആപ്പ് ബീറ്റയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് സൂചന. ടെസ്റ്റ്ഫ്ളൈറ്റ് പ്രാഗ്രാമില്‍ എന്റോള്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും ഇത് ലഭിക്കുക.
പക്ഷേ നിലവില്‍ നിങ്ങള്‍ വാട്ട്സ്ആപ്പിന്റെ പഴയ പതിപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ സന്ദേശങ്ങള്‍ തിരുത്തുന്നതിനുള്ള ഫീച്ചര്‍ കാണണമെന്നില്ല. എന്നാല്‍ ഈ പുതിയ ഫീച്ചര്‍ നിങ്ങളുടെ വാട്ട്സ്ആപ്പില്‍ ലഭിക്കുകയില്ലെന്ന അറിയിപ്പ് നിങ്ങള്‍ക്ക് കാണാനായേക്കും.
മീഡിയയുടെ തലക്കെട്ടുകള്‍ തിരുത്താന്‍ സാധിക്കുന്ന മറ്റൊരു ഫീച്ചറും വാട്ട്സ്ആപ്പില്‍ ഒരുങ്ങുന്നുണ്ടെന്ന് വാര്‍ത്തകളുണ്ട്. ഏതായാലും ഇവയെല്ലാം എപ്പോഴായിരിക്കും ഉപയോക്താക്കളിലേക്ക് എത്തുക എന്നത് സംബന്ധിച്ച് ഒരു വിവരവും വാട്ട്സ്ആപ്പോ മെറ്റയോ വ്യക്തമാക്കിയിട്ടില്ല.
Discussion about this post