3000 വർഷങ്ങൾക്ക് മുമ്പ് മസ്തിഷ്‌ക ശസ്ത്രക്രിയ നടന്നിരുന്നുവെന്ന നിർണായക കണ്ടെത്തലുമായി ഗവേഷകർ. ഇസ്രായേലിലെ മെഗിദ്ദോ നഗരത്തിലെ ഒരു ശവക്കുഴിയിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങൾ ഇതിന് തെളിവാണെന്ന് ഗവേഷകർ പറയുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രണ്ട് സഹോദരന്മാരുടെ അസ്ഥികൂടങ്ങളാണ് പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ഈ അസ്ഥികൂടം വെങ്കലയുഗത്തിലേതാണ് (ബി.സി. 1550-നും ബി.സി. 1450-നും ഇടയിൽ) എന്നാണ് ഗവേഷകർ പറയുന്നത്. രണ്ട് സഹോദരന്മാരിൽ ഒരാൾ മരണത്തിന് മുമ്പ് ഏതാനും തവണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. ഏകദേശം 3000 വർഷങ്ങൾക്ക് മുൻപാണ് ഈ മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയിരിക്കുന്നതെന്നും കണ്ടെത്തി.
ഏകദേശം 20 നും 40 നും ഇടയിൽ പ്രായമുള്ളവരുടെ അസ്ഥികൂടങ്ങളാണ് ഇവ എന്നാണ് കണക്കുകൂട്ടൽ. അക്കാലത്ത് ട്രെഫിനേഷൻ രീതിയിലാണ് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയത്. തലയോട്ടിയിൽ ദ്വാരം ഉണ്ടാക്കി ശസ്ത്രക്രിയ നടത്തുന്ന രീതിയാണിത്. ആയിരക്കണക്കിന് വർഷങ്ങൾ ട്രഫിനേഷൻ വ്യാപകമായി നടത്തിയിരുന്ന ശസ്ത്രക്രിയയായിരുന്നു എന്നതിന് തങ്ങളുടെ പക്കൽ തെളിവുണ്ടെന്ന് ഗവേഷക റേച്ചൽ കലിഷർ പറഞ്ഞു
4,000 വർഷങ്ങൾക്ക് മുമ്പ് മെഗിദ്ദോ നഗരം ഈജിപ്ത്, സിറിയ, മെസൊപ്പൊട്ടേമിയ, അനറ്റോലിയ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന കരമാർഗ്ഗമായിരുന്നു. പുരാതന കാലത്ത് മെഗിദ്ദോ ഒരു വ്യാപാര നഗരമായി അറിയപ്പെട്ടിരുന്നു. ഇത് കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കോട്ടകളും നിറഞ്ഞ ഒരു സമ്പന്നമായ കോസ്‌മോപൊളിറ്റൻ നഗരമാക്കി പിന്നീട് മാറ്റുകയായിരുന്നു.
Discussion about this post