Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നെറികേട് കാണിക്കരുത് ! നിങ്ങളുടെ ഈ രണ്ടും കൂടി ഒരുമിച്ചുള്ള പരിപാടി വേണ്ട; മനോരമ എഡിറ്റർക്ക് ജിതിൻ ജേക്കബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

by Brave India Desk
Feb 25, 2023, 12:43 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ഉടമയായ ജോയ് ആലുക്കാസ് വർഗീസിന്റെ 305 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത് വലിയ വാർത്തയായിരുന്നു. ഹവാല ഇടപാട് വഴി കമ്പനി ദുബായിലേക്ക് വലിയ തുക കൈമാറിയതുമായി ബന്ധപ്പെട്ടാണ് സ്ഥാനപനത്തിൽ റെയ്ഡ് നടന്നത്. തുടർന്നാണ് സ്വത്തുവകകൾ കണ്ടുകെട്ടിയത്. എന്നാൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഈ വാർത്ത മലയാള മനോരമ പോലുള്ള മലയാളത്തിലെ പല പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തില്ല.

ഇതോടെ ഇത്തരം വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാതിരിക്കുന്നത് എന്ത് മാദ്ധ്യമ ധർമ്മമാണെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജിതിൻ ജേക്കബ്, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Stories you may like

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു; പിബിയിൽ വിമർശനം, റിയാസിനെതിരെ പടയൊരുക്കം! സിപിഎമ്മിൽ പുകയുന്ന ആഭ്യന്തര കലഹം പുറത്തേക്ക്

മലയാള മനോരമ എഡിറ്റർക്ക് എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. രാജ്യദ്രോഹത്തിന് സമാനമായ ഹവാല പോലുള്ള സാമ്പത്തിക കുറ്റകൃത്യം നടത്തി, നികുതി വെട്ടിച്ച് ഇന്ത്യയിൽ സമാന്തര സമ്പത് വ്യവസ്ഥ സൃഷ്ടിക്കുന്ന ആളുകൾക്കെതിരെയും, സ്ഥാപനങ്ങൾക്കെതിരെയും സർക്കാർ ഏജൻസികൾ നടത്തുന്ന പരിശോധനകളെയും, നിയമ നടപടികളെയും കുറിച്ച് വാർത്ത നൽകുക എന്നത് മാധ്യമ ധർമ്മമാണെന്ന് ജിതിൻ ജേക്കബ് പറഞ്ഞു. എന്നാൽ മലയാള മനോരമ ഈ വാർത്ത നൽകാതിരുന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ‘അന്വേഷണ ഏജൻസിയായ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് തങ്ങൾക്ക് വാർത്ത നൽകിയില്ല’ എന്ന പരിഹാസ്യമായ ന്യായീകരണമാണ് ലഭിച്ചത്. അങ്ങനെയെങ്കിൽ അന്വേഷണ ഏജൻസികൾ പത്രസമ്മേളനം വിളിച്ചു നൽകുന്ന വാർത്തകൾ മാത്രമാണോ നിങ്ങൾ ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്ന് കുറിപ്പിൽ ചോദിക്കുന്നു.

അന്വേഷണ ഏജൻസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇത് സംബന്ധിച്ച് അവരുടെ പ്രസ്താവനയുണ്ട്. ഇതൊക്കെയായിട്ടും ഇത്രയും നെറികെട്ടതും, നാടിന്റെ സുരക്ഷക്കും തന്നെ ഭീഷണിയായ ഒരു കുറ്റകൃത്യത്തെ വാർത്ത ആക്കാതിരിക്കാൻ നിങ്ങൾക്ക് മറ്റെന്ത് ന്യായീകരണം ആണുള്ളതെന്നും ചോദിക്കുന്നു.

സാധാരണ കച്ചവടക്കാരൻ 100 രൂപയുടെ നികുതി അടക്കാത്തതും, ഒരു ഉദ്യോഗസ്ഥൻ 500 രൂപ കൈക്കൂലി വാങ്ങിച്ചതുമൊക്കെ 8 കോളം വാർത്തയും, 2 മണിക്കൂർ അന്തിചർച്ചയും ആകുകയും, 300 കോടി ഹവാല സ്വത്ത് കണ്ട് കെട്ടിയത് വാർത്ത അല്ലാതാകുകയും ചെയ്യുന്ന മാദ്ധ്യമ പ്രവർത്തനത്തെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടതെന്നും ചോദിക്കുന്നുണ്ട്.

രാജ്യദ്രോഹത്തിന് സമാനമായ ഹവാലയും നികുതി വെട്ടിപ്പും പോലുള്ള കുറ്റകൃത്യങ്ങൾക്ക് എതിരായ രാജ്യത്തെ അന്വേഷണ ഏജൻസികളുടെ നടപടികൾ വാർത്ത ആക്കാതെ മുക്കുന്നത്, അത്തരം കുറ്റകൃത്യങ്ങൾക്ക് പരോക്ഷമായി എങ്കിലും പിന്തുണ നൽകുന്നത് കൊണ്ടാണ് എന്ന് കരുതേണ്ടി വരും. നികുതി വെട്ടിപ്പ് മാത്രമല്ല, അതിന് ഓശാന പാടുന്ന മനോരമ പോലുള്ള മാദ്ധ്യമങ്ങളുടെ നെറികേടിനെ കുറിച്ച് കൂടിയാണ് സമൂഹത്തിൽ ചർച്ച ഉയരേണ്ടതെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

മലയാള മനോരമ എഡിറ്റർക്ക്,
ഹവാല ഇടപാടിന്റെ പേരിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് കേരളം ആസ്ഥാനമായ ജോയ് ആലൂക്കാസ് ഗ്രൂപ്പിൽ പരിശോധന (റെയ്ഡ്) നടത്തുകയും 305.84 കോടി രൂപയുടെ സ്വത്ത് വകകൾ അറ്റാച്ച് ചെയ്യുകയും ചെയ്തു എന്നത് ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്ത ആയിരുന്നു.

ഹവാല പോലുള്ള സാമ്പത്തീക കുറ്റകൃത്യം രാജ്യദ്രോഹത്തിന് സമാനം തന്നെയാണ്. സർക്കാർ ഖജനാവിൽ എത്തേണ്ട പണമാണ് ഇത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഉപയോഗിക്കേണ്ട പണം. നികുതി വെട്ടിച്ച് ഇന്ത്യയിൽ സമാന്തര സമ്പത് വ്യവസ്ഥ സൃഷ്ടിക്കുന്ന ആളുകൾക്കെതിരെയും, സ്ഥാപനങ്ങൾക്കെതിരെയും സർക്കാർ ഏജൻസികൾ നടത്തുന്ന പരിശോധനകളെയും, നിയമ നടപടികളെയും കുറിച്ച് വാർത്ത നൽകുക എന്നത് മാധ്യമ ധർമ്മമാണ്.

ഈ വാർത്ത നൽകാതിരുന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ‘അന്വേഷണ ഏജൻസിയായ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് ഞങ്ങൾക്ക് (മലയാള മനോരമയ്ക്ക് ) ആ വാർത്ത നൽകാത്തത് കൊണ്ടാണ് വാർത്ത നൽകാതിരുന്നത്’ എന്ന എത്ര പരിഹാസ്യമായ ന്യായീകരണമാണ് നിങ്ങൾ നടത്തിയത്..! അന്വേഷണ ഏജൻസികൾ പത്രസമ്മേളനം വിളിച്ചു നൽകുന്ന വാർത്തകൾ മാത്രമാണോ നിങ്ങൾ ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്? അങ്ങനെയാണോ മനോരമ മാധ്യമ പ്രവർത്തനം നടത്തുന്നത്?

ISRO ചാരക്കേസ് മുതൽ കേരളത്തിലെ സ്വർണ്ണ കടത്ത് വരെയുള്ള വൻ കോളിളക്കങ്ങൾ സൃഷ്ടിച്ച സംഭവങ്ങളിൽ അന്വേഷണ ഏജൻസികൾ പറഞ്ഞത് മാത്രമാണോ നിങ്ങൾ വാർത്തയായി നൽകിയിട്ടുള്ളത്? അന്വേഷണ ഏജൻസിയുടെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിൽ അവരുടെ പ്രസ്താവന ഉണ്ട്. ഇതൊക്കെ ആയിട്ടും ഇത്രയും നെറികെട്ടതും, നാടിന്റെ സുരക്ഷക്കും തന്നെ ഭീഷണിയായ ഒരു കുറ്റകൃത്യത്തെ വാർത്ത ആക്കാതിരിക്കാൻ നിങ്ങൾക്ക് മറ്റെന്ത് ന്യായീകരണം ആണുള്ളത്?

100 കോടി രൂപയ്ക്ക് മുകളിൽ GST നികുതി വെട്ടിച്ച കൈരളി ടിഎംടിഎക്സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്തിനെ സെൻട്രൽ ജിഎസ്ടി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതും ഇതുപോലെ വാർത്ത നൽകാതെ മുക്കുകയാണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ ചെയ്തത്. (അപ്രധാനമായി ഏതെങ്കിലും പേജിൽ നൽകിയോ എന്ന കാര്യം അറിയില്ല).

വിശന്ന് വലഞ്ഞ് ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചാൽ അതിന് പിടിക്കപ്പെട്ട ആളിന്റെ കളർ ഫോട്ടോയും, വീട്ടിലേക്കുള്ള വഴിയും, വീട്ടുകാരുടെ പേരും ഉൾപ്പെടെ നൽകാൻ വരെ തയാറാകുന്ന നികൃഷ്ട്ട പത്ര മാധ്യമങ്ങളും, ആരോപണ വിധേയരെ അന്തിചർച്ച നടത്തി അലറി വിളിച്ച് വിചാരണ ചെയ്യുന്ന ചാനൽ ജഡ്ജിമാരുമൊക്കെ രാജ്യത്തിന്റെ സാമ്പത്തീക രംഗത്തെ തകർത്ത് നികുതി വെട്ടിച്ച് സാമാന്തര സമ്പത് വ്യവസ്ഥ സൃഷ്ടിക്കുന്ന കോട്ടിട്ട ക്രിമിനലുകളെ താങ്ങി നടക്കുന്നു.

സാധാരണ കച്ചവടക്കാരൻ 100 രൂപയുടെ നികുതി അടക്കാത്തതും, ഒരു ഉദ്യോഗസ്ഥൻ 500 രൂപ കൈക്കൂലി വാങ്ങിച്ചതുമൊക്കെ 8 കോളം വാർത്തയും, 2 മണിക്കൂർ അന്തിചർച്ചയും ആകുകയും, 300 കോടി ഹവാല സ്വത്ത് കണ്ട് കെട്ടിയത് വാർത്ത അല്ലാതാകുകയും ചെയ്യുന്ന മാധ്യമ പ്രവർത്തനത്തെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്? ഇതിനെ മാധ്യമ പ്രവർത്തനം എന്ന് എന്തായാലും പറയാൻ സാധിക്കില്ല.
രാജ്യദ്രോഹത്തിന് സമാനമായ ഹവാലയും നികുതി വെട്ടിപ്പും പോലുള്ള കുറ്റകൃത്യങ്ങൾക്ക് എതിരായ രാജ്യത്തെ അന്വേഷണ ഏജൻസികളുടെ നടപടികൾ വാർത്ത ആക്കാതെ മുക്കുന്നത് നിങ്ങൾ അത്തരം കുറ്റകൃത്യങ്ങൾക്ക് പരോക്ഷമായി എങ്കിലും പിന്തുണ നൽകുന്നത് കൊണ്ടാണ് എന്ന് കരുതേണ്ടി വരും.

പരസ്യവരുമാനമാണോ അതോ മറ്റു വല്ല താൽപ്പര്യങ്ങളുമാണോ നിങ്ങളുടെ ഈ മുട്ടിലിഴയലിനു പിന്നിൽ? നിങ്ങൾക്ക് പരസ്യം നൽകുന്ന സ്ഥാപനങ്ങളെ, അല്ലെങ്കിൽ നിങ്ങളുടെ തന്നെ സ്ഥാപനങ്ങളെ ബഹിഷ്‌ക്കരിക്കാൻ ജനം തീരുമാനിച്ചാൽ, നിങ്ങളുടെ ഈ വിഷമം മാറിക്കിട്ടും. അങ്ങനെ ഉണ്ടായ ചരിത്രം കേരളത്തിൽ തന്നെ ഉണ്ട്. അതുകൊണ്ട് ഒരു മാധ്യമം കയ്യിൽ ഉണ്ടെന്ന് കരുതി എന്തുമാകാം എന്ന് കരുതരുത്. അപ്പോൾ പിന്നെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ വെല്ലുവിളി എന്ന് പറഞ്ഞ് മോങ്ങിയിട്ട് കാര്യമില്ല.
നിങ്ങൾ കരുതുന്നുണ്ടോ നിങ്ങൾ വാർത്ത മുക്കിയാൽ ജനം ഈ വാർത്ത അറിയില്ല എന്ന്? നികുതി വെട്ടിപ്പ് മാത്രമല്ല, അതിന് ഓശാന പാടുന്ന മനോരമ പോലുള്ള മാധ്യമങ്ങളുടെ നെറികേടിനെ കുറിച്ച് കൂടിയാണ് സമൂഹത്തിൽ ചർച്ച ഉയരേണ്ടത്.

മാധ്യമ ധർമം, മാധ്യമ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് ഇതുവഴിയൊക്കെ ഇനിയും വരണേ. സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾക്കെതിരെ കാണ്ഠം കാണ്ഠം എഡിറ്ററിയൽ എഴുതുന്ന മനോരമയുടെ യഥാർത്ഥ മുഖം വീണ്ടും പുറത്ത് വന്നിരിക്കുകയാണ്.
ഒന്നേ പറയാനുള്ളൂ മാമൻ സാറെ.. നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞുള്ള ഈ ഊമ്പിക്കലും ഉപദേശവും ഉണ്ടല്ലോ.. രണ്ടും കൂടി ഒരുമിച്ചു വേണ്ട

Tags: malayala manoramajithin jacobjoy alukkasജോയ് ആലുക്കാസ്മലയാള മനോരമJoy Alukkas Vargheseജോയ് ആലുക്കാസ് വർഗീസ്
Share51TweetSendShare

Latest stories from this section

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

വനം വകുപ്പിൽ ‘അഴിമതി മേള’; തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് കേസുകൾ ഒതുക്കിത്തീർത്തു, വാച്ചർമാരുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്!

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

ഗണേഷ് കുമാറിന് പണി വരുന്നു! പ്രായപൂർത്തിയാകും മുൻപ് ലൈസൻസ്; 40 വർഷത്തിന് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ നടപടി 

ഇനി വൈകരുത്, ഇന്ന് തന്നെ വേണം’; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിന് ലീഗിന്റെ ‘സ്പീഡ്’ മുന്നറിയിപ്പ്; സതീശനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി

ഇനി വൈകരുത്, ഇന്ന് തന്നെ വേണം’; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസിന് ലീഗിന്റെ ‘സ്പീഡ്’ മുന്നറിയിപ്പ്; സതീശനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി

ഇന്ന് സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞോളൂ

സ്വർണ്ണത്തിന് തീവില; വിദേശനാണ്യം കാക്കാൻ മോദി സർക്കാരിന്റെ ‘മാസ്റ്റർ സ്ട്രോക്ക്’, ഇറക്കുമതി തീരുവ 15 ശതമാനമാക്കി!

Discussion about this post

Latest News

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു

പഠിപ്പിക്കുന്നത് പാഠപുസ്തകമല്ല, രാജ്യദ്രോഹം! ഭീകരർക്ക് താവളമൊരുക്കിയ സർക്കാർ സ്കൂൾ അധ്യാപകൻ ;കൂടുതൽ വിവരങ്ങൾ പുറത്ത്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies