ന്യൂഡൽഹി: ഡൽഹിയിൽ ഭൂമി കയ്യേറി നിർമ്മിച്ച മസ്ജിദ് പൊളിച്ച് നീക്കി അധികൃതർ. സെൻട്രൽ ഡൽഹിയിലെ മെഹ്‌റൗളി ആർക്കിയോളജിക്കൽ പാർക്കിന് സമീപത്തെ മസ്ജിദ് ആണ് പൊളിച്ച് നീക്കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊതുമരാമത്ത് വകുപ്പ് കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് മസ്ജിദ് പൊളിച്ച് നീക്കിയത്.
അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കി ഭൂമി തിരിച്ച് പിടിക്കാൻ ഡൽഹി ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. പാർക്കിലെ നടപ്പാത കയ്യേറി നിർമ്മിച്ചിട്ടുള്ള മറ്റ് നിർമ്മിതികളും പൊളിച്ച് നീക്കിയിട്ടുണ്ട്.
പോലീസുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നും മസ്ജിദ് പൊളിച്ച് നീക്കിയത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമായിരുന്നു പാർക്കിന് സമീപം വിന്യസിച്ചിരുന്നത്. മസ്ജിദ് പൊളിക്കുന്നത് തടയാൻ ഒരു വിഭാഗം ശ്രമിച്ചിരുന്നു. എന്നാൽ ഇവരെ പോലീസ് പ്രതിരോധിക്കുകയായിരുന്നു. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള സർക്കാർ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയരുന്നത്.
Discussion about this post