റായ്പൂർ: മദ്യപിക്കുന്നതിന് കോൺഗ്രസ് പാർട്ടി പ്രവർത്തകർക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ ഇളവ്. മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കാൻ പ്ലീനറി സമ്മേളനം അംഗീകാരം നൽകി. അതേസമയം മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരും. ഗാന്ധിജിയുടെ പ്രാർത്ഥന ഓർമ്മിപ്പിച്ച് കൊണ്ടാണ് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. രാജ്യമോ സ്വർഗമോ വിമോചനമോ അല്ല. ജനങ്ങളുടെ ദു:ഖമകറ്റണം എന്നത് മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്.
കോൺഗ്രസുകാരുടെ സംശുദ്ധിയെ കുറിച്ച് സംശയത്തിന് ഇടവരരുത്. ലാളിത്യമുൾപ്പെടെയുള്ള ഗുണങ്ങൾ പാലിക്കാനും രാഷ്ട്രീയത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ നില കൊള്ളാനും പാർട്ടിക്കാർക്ക് സാധിക്കണം. രാഷ്ട്രീയത്തിലുണ്ടായിരുന്ന നേതൃസ്ഥാനം കോൺഗ്രസ് തിരിച്ച് പിടിക്കണം. പ്രചാരണത്തിൽ പ്രാദേശിക വിഷയങ്ങൾക്ക് ഊന്നൽ നൽകണം. പാർട്ടിയുടെ നേതൃനിരയിലേക്ക് പുതുരക്തം വരണമെന്നും പ്രമേയത്തിൽ പറയുന്നു.
Discussion about this post