കശ്മീർ: കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. 40കാരനായ സഞ്ജയ് ശർമ്മയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ചന്തയിലേക്ക് പോകുന്നതിനിടെ തീവ്രവാദികൾ ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഉടനെ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജമ്മു കശ്മീരിലെ ഒരു ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സഞ്ജയ് ശർമ്മ. മേഖലയിൽ ഇപ്പോൾ കൂടുതൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ ശക്തമാക്കിയെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post