രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന പാട്ടിന് നൃത്തം ചെയ്യുന്ന കൊറിയൻ എംബസി ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ആഗോള തലത്തിൽ ശ്രദ്ധ നേടിയ ഗാനം നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ ഗാനം കൊറിയയിലും തരംഗമായിരിക്കുകയാണ്.
നിരവധി ഉദ്യോഗസ്ഥർ ചേർന്ന് ഗാനത്തിന് ചുവടുവെയ്ക്കുന്ന വീഡിയോയാണിത്. വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രശംസകളുമായെത്തിയിരിക്കുകയാണ്.
ഉന്മേഷം നിറയ്ക്കുന്നതും ആകർഷകവുമായ ടീം എഫേർട്ട് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
https://twitter.com/narendramodi/status/1629700003257257986?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1629700003257257986%7Ctwgr%5E55db48daa35896d3cc77ef7cb449969aef1d1a22%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2023%2F02%2Fpm-narendra-modi-rrr-korean-embassy-naatu-naatu%2F
ഈ വർഷത്തെ അക്കാദമി അവാർഡിൽ ‘നാട്ടു നാട്ടു’ എന്ന ഗാനവും മത്സരിക്കുന്നുണ്ട്. റിഹാനയുടെയും ലേഡി ഗാഗയുടെയും ഗാനങ്ങളോടൊപ്പം മത്സരിക്കുന്ന ഈ ഗാനം മികച്ച ഒറിജിനൽ സ്‌കോറിനായാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. ഗോൾഡൻ ഗ്ലോബ്‌സ് അവാർഡും ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡും ഗാനത്തിന് ലഭിച്ചു.
Discussion about this post