ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട സിബിഐ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡൽഹിയിൽ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ഉണ്ടായ ക്രമക്കേടുകളും അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നിർണായക നടപടി. നാളെ ഉച്ചയ്ക്ക് ശേഷം സിബിഐ കോടതിയിൽ ഹാജരാക്കും.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് സിബിഐ അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആം ആദ്മി പാർട്ടി (എഎപി) നേതാവിനെ അറസ്റ്റ് ചെയ്തത്. ഉപമുഖ്യമന്ത്രി ഇപ്പോൾ സിബിഐ ആസ്ഥാനത്ത് തുടരുകയാണ്.
എഎപി സർക്കാരിന്റെ 2021-22 എക്സൈസ് നയം, 2022 ജൂലൈ 31-ന് റദ്ദാക്കിയത് മുതൽ, പല മുതിർന്ന നേതാക്കളും അവരുടെ അടുത്ത അനുയായികളും ഇഡിയുടെയും സിബിഐയുടെയും നിരീക്ഷണത്തിലാണ്. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകളാണ് അറസ്റ്റിലേക്ക് നയിച്ചത് എന്നാണ് വിവരം.
Discussion about this post