ഹൈദരാബാദ് : വിവാഹത്തിന് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ നിർമ്മൽ ജില്ലയിൽ പാർദി ഗ്രാമത്തിലാണ് സംഭവം. മുത്യം എന്ന പത്തൊൻപതുകാരനാണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശിയാണ് യുവാവ്.
അതിഥികളുടെ സാന്നിദ്ധ്യത്തിൽ ആഘോഷത്തിലായിരുന്നു യുവാവ്. വിവാഹ പാർട്ടിയുടെ ഭാഗമായി വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
യുവാവ് നൃത്തം ചെയ്യുകയും ഉടൻ കുഴഞ്ഞുവീഴുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Discussion about this post