തൃത്താല: സംസ്ഥാനത്ത് കെ റെയിൽ വന്നാലുള്ള നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.കെ റെയിൽ നിലവിൽ വരുന്നപക്ഷം പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുൻപ് തിരികെയെത്താമെന്ന് അദ്ദേഹം പറഞ്ഞു.
കൂറ്റനാടുനിന്ന് രാവിലെ എട്ടുമണിക്ക് കുടുംബശ്രീക്കാർക്ക് രണ്ട് വലിയ കെട്ട് അപ്പവുമായി പുറപ്പെട്ട് ഷൊർണൂരുനിന്ന് എട്ടര-ഒൻപതോടെ കെ റെയിലിൽ കയറാം. ഒരു റിസർവേഷനും ആവശ്യമില്ല. നേരെ അങ്ങു കയറാം. ചെറിയ ചാർജേ ഉള്ളൂ. കയറി. കൊച്ചിയിലാണ് നിങ്ങളുടെ മാർക്കറ്റ്. എത്ര മിനുട്ടു വേണം കൊച്ചിയിലേക്ക്. പത്തോ ഇരുപത്തഞ്ചോ മിനിട്ടു മതി. 25 മിനിട്ടുകൊണ്ട് കൊച്ചിയിലെത്തി. അര മണിക്കൂർ കൂട്ടിക്കോളൂ. കൊച്ചിയിൽ അപ്പം വിൽക്കാം. ചൂടപ്പം അല്ലേ അര മണിക്കൂർ കൊണ്ട് നല്ലോണം വിറ്റുപോകും. ഏറ്റവും നല്ല മാർക്കറ്റാണ് കൊച്ചിയിലേത്. പൈസയും വാങ്ങി കൊട്ടയുമായി ഒരു ചായയും കുടിച്ച് അവിടെനിന്ന് കയറുക. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനാവുമ്പോഴേക്ക് കൂറ്റനാട് എത്താം. ഇതാണ് കെ റെയിൽ വന്നാലുള്ള സൗകര്യമെന്നായിരുന്നു എംവി ഗോവിന്ദന്റെ പരാമർശം.
കെ റെയിൽ വരുന്നതോടെ നിലവിൽ നിരത്തിലൂടെ ഓടുന്ന ലക്ഷക്കണക്കിന് വാഹനങ്ങൾ പിൻവലിക്കാനാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.കടംവാങ്ങാൻ പാടില്ലെന്നാണ് പറയുന്നത്. വല്ല വിവരവുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു
Discussion about this post