ചെന്നൈ: സ്വന്തം പിതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ നടി ഖുശ്ബു. പിതാവിൻ നിന്ന് ബാല്യകാലത്ത് തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.അതൊന്നും മറക്കില്ലെന്നും പൊറുക്കില്ലെന്നും ഖുഷ്ബു വ്യക്തമാക്കുന്നു.
ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോൾ, അത് ആണായാലും പെണ്ണായാലും, ജീവിതകാലം മുഴുവൻ അവശേഷിക്കുന്ന ഒരു മുറിപ്പാടാണ് മനസ്സിൽ ഉണ്ടാക്കുന്നത്. എന്റെ അമ്മ അങ്ങേയറ്റം മോശമായ ഒരു വിവാഹബന്ധത്തിലാണ് ഏർപ്പെട്ടിരുന്നത്. ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു അച്ഛൻ. എട്ടാം വയസ്സിലാണ് പീഡനം നേരിട്ടു തുടങ്ങിയത്. എന്നാൽ പതിനഞ്ചാം വയസ്സിൽ മാത്രമാണ് ഇതിനെതിരെ ശബ്ദമുയർത്താൻ തനിക്ക് ധൈര്യം വന്നത്.മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുമ്പോൾ ആിരുന്നു അങ്ങനെ ഒരു നിലപാട് എടുത്തത് എന്ന് ഖുശ്ബു കൂട്ടിച്ചേർത്തു. അമ്മ തന്നെ വിശ്വസിക്കില്ല എന്നതായിരുന്നു ഭയം. തൻറെ 16 വയസിൽ അച്ഛൻ തങ്ങളെ ഉപേക്ഷിച്ച് പോയെന്നും ഖുശ്ബു പറഞ്ഞു. താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകലോകം.
Discussion about this post