ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പശുക്കിടാവിനെ പീഡിപ്പിച്ചയാൾക്കെതിരെ കേസ് എടുത്ത് പോലീസ്. രേവ ജില്ലയിലൈ മലൈഗാവ ഗ്രാമത്തിലായിരുന്നു സംഭവം. ഓടി രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
പ്രദേശവാസിയായ റാം ബഹദൂർ കേവാത് ആണ് പരാതി നൽകിയത്. ഇയാളുടെ പശുക്കിടാവാണ് കഴിഞ്ഞ ദിവസം പീഡിപ്പിക്കപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ കേവാത് ശബ്ദം കേട്ടതിനെ തുടർന്ന് തൊഴുത്തിൽ വന്ന് നോക്കിയപ്പോഴായിരുന്നു സംഭവം കണ്ടത്. ഉടനെ ശബ്ദമുണ്ടാക്കി നാട്ടുകാരെ വിളിച്ചു കൂട്ടി. ആളുകൾ എത്താൻ തുടങ്ങിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Discussion about this post