അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 425 കോടിയുടെ ഹെറോയിനുമായി ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡാണ് പിടികൂടിയത്. 61 കിലോ ഹെറോയിൻ കപ്പലിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാർഡും സംയുക്തമായി തിരച്ചിലിലാണ് ഇത് പിടിച്ചെടുത്തത്. എടിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇറാനിയൻ പൗരന്മാരായ അഞ്ച് ജീവനക്കാരേയും കപ്പലിൽ നിന്ന് പിടികൂടിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി പിടികൂടിയ കപ്പലിനേയും ജീവനക്കാരേയും ഓഖയിലേക്ക് എത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി അധിക കപ്പലുകളെ പട്രോളിംഗിനായി നിയോഗിച്ചിരുന്നു. ഓഖ തീരത്തിന് 340 കിലോമീറ്റർ അകലെ വച്ചാണ് ഇറാനിയൻ ബോട്ട് കണ്ടെത്തിയത്.
പട്രോളിംഗ് ബോട്ടുകളെ കണ്ടതോടെ ദുരേക്ക് പോകാൻ ശ്രമിച്ചെങ്കിലും ഇറാനിയൻ ബോട്ടിനെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
Discussion about this post