ധാക്ക: ബംഗ്ലാദേശ് സംസ്ഥാനമായ ധാക്കയിൽ ഉഗ്രസ്‌ഫോടനം. 14 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്ക്. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിലാണു സ്‌ഫോടനമുണ്ടായത്.
പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്ഷാപ്രവർത്തനം തുടരുകയാണ്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാമെന്നും സ്‌ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
ധാക്കയിലെ ഗുലിസ്ഥാൻ മേഖലയിലെ ഏഴുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.സ്‌ഫോടനത്തിനു പിന്നാലെ കെട്ടിടത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു. റോഡിനരികിൽ നിർത്തിയിട്ടിരുന്ന ഒരു ബസും സ്‌ഫോടനത്തിൽ തകർന്നു.
Discussion about this post