ധോൽപൂർ: രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ ക്ഷേത്ര പൂജാരിയെ വയലിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 60കാരനായ ഗിരി എന്ന പൂജാരിയാണ് മരിച്ചത്. പ്രദേശത്തെ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. ഇത് സംബന്ധിച്ചുള്ള പരാതിയും പോലീസ് സ്‌റ്റേഷനിൽ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
സദർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാസിപുര ഗ്രാമത്തിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് മണിക്കൂറോളം സമയമെടുത്താണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post