മൊഹാലി: കുറഞ്ഞ മത്സരത്തില്‍ 150 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളെറെന്ന റെക്കോഡ് സ്വന്തം പേരിലാക്കി സ്പിന്നര്‍ രവീന്ദ്രന് അശ്വിന്. തന്റെ 29 ാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്താണ് അശ്വീന്‍ ഈ നേട്ടം ആഘോഷമാക്കിയത്.
150 വിക്കറ്റുകളില്‍ നൂറും സ്വന്തമാക്കിയത് സ്വന്തം മണ്ണിലാണ്. 24 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റ് നേടിയ ഇംഗ്ലീഷ് ബൗളര്‍ സിഡ്നി ബാര്ണസിന്റെ പേരിലാണ് ഈയിനത്തിലെ ലോകറെക്കോഡ്. 27 മത്സരങ്ങളില്‍ നിന്ന് 150 റണ്‍സെടുത്ത വഖ്വാര്‍ യൂനിസും, 28 കളികളില്‍ നിന്ന് 150വിക്കറ്റെടുത്ത ഓസിസ് ലെഗ് സ്പിന്നര്‍ ഗ്രമെറ്റുമാണ് അശ്വിനു മുന്‍പിലുള്ള ലോകബൗളര്മാര്.
Discussion about this post