അഗർത്തല: 51 ശക്തിപീഠങ്ങളിലൊന്നായ ത്രിപുര സുന്ദരീ ശക്തിപീഠത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി ത്രിപുരയിലെത്തിയതായിരുന്നു അദ്ദേഹം. അവിശ്വസനീയമായ ആത്മീയതയുടെ കരുത്താണ് ക്ഷേത്ര പരിസരത്ത് പ്രവേശിക്കുമ്പോൾ അനുഭവപ്പെടുന്നതെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെയും ത്രിപുരയിലെയും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രാർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ നിന്നും 55 കിലോമീറ്റർ മാറി ഉദയ്പൂർ ജില്ലയിലാണ് ത്രിപുര സുന്ദരീക്ഷേത്രം.
ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മാണിക് സാഹയും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അടക്കമുളളവർ അമിത് ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം പുരോഹിതനിൽ നിന്നും പ്രസാദം ഏറ്റുവാങ്ങിയാണ് നേതാക്കൾ മടങ്ങിയത്.
Discussion about this post