കൊളംബോ : പ്രതിസന്ധി ഘട്ടത്തിൽ ശ്രീലങ്കയെ ഏറെ സഹായിച്ചിട്ടുള്ളത് ഇന്ത്യയാണെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബർ . ശ്രീലങ്ക എപ്പോഴും ഇന്ത്യയോട് നന്ദിയുള്ളവരാണെന്നും അലിസാബർ മാദ്ധ്യമങ്ങളോട് പറഞ്ഞു . വിഷമകരമായ സാഹചര്യങ്ങളിലും മോശം സാഹചര്യങ്ങളിലും സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്. ഇന്ത്യ ഇത് ചെയ്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ശ്രീലങ്ക പാപ്പരായി. ഇതേത്തുടർന്ന് ആഭ്യന്തരയുദ്ധത്തിന്റെ സാഹചര്യമുണ്ടായി. ഇക്കാലയളവിൽ ഇന്ത്യൻ സർക്കാർ ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുൾപ്പെടെ ഏകദേശം 3 ബില്യൺ ഡോളർ വിദേശ നിക്ഷേപം നൽകി. ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നാണ് അലി സാബർ വിശേഷിപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവേ ഇന്ത്യാ ഗവൺമെന്റ് നമ്മുടെ രാജ്യത്തെ സഹായിച്ചു . ഒപ്പം ഇവിടുത്തെ സാധാരണക്കാരും ഞങ്ങൾക്കൊപ്പം നിന്നു. ഇന്ത്യ നമ്മുടെ യഥാർത്ഥ സുഹൃത്താണ്. ഇന്ത്യ നമുക്ക് വേണ്ടി ചെയ്തതിന് ശ്രീലങ്ക എപ്പോഴും നന്ദിയുള്ളവരായിരിക്കും. നമ്മൾ കടക്കെണിയിൽ അകപ്പെടുകയും രാജ്യം പാപ്പരാകുകയും ചെയ്തപ്പോൾ ഇന്ത്യ ആദ്യം സഹായം അയച്ചു. മറ്റൊരു രാജ്യത്തിനും ഇത് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഐഎംഎഫിൽ നിന്ന് ഇന്ത്യയും ഞങ്ങൾക്ക് വായ്പ നൽകി. അങ്ങനെ നമ്മുടെ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുന്നുമുണ്ട് – അലി സാബർ പറഞ്ഞു.
കഴിഞ്ഞ മാസം ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ ശ്രീലങ്ക സന്ദർശിച്ചിരുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ ശ്രീലങ്കൻ ഗവൺമെന്റുകൾ വൻതോതിൽ കടമെടുത്തു. എന്നാൽ അത് ശരിയായി ഉപയോഗിക്കുന്നതിന് പകരം ദുരുപയോഗം ചെയ്തു. 2010 മുതൽ ശ്രീലങ്കയുടെ വിദേശ കടം ക്രമാനുഗതമായി വർദ്ധിച്ചു. ചൈന, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നാണ് ശ്രീലങ്ക കടം വാങ്ങിയത്.
2018 മുതൽ 2019 വരെ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ 99 വർഷത്തെ പാട്ടത്തിന് ചൈനയ്ക്ക് ഹമ്പൻടോട്ട തുറമുഖം നൽകി. ചൈനയുടെ കടം വീട്ടുന്നതിന് പകരമായാണ് ഇത് ചെയ്തത്. അത്തരം നയങ്ങൾ തകർച്ചയ്ക്ക് തുടക്കമിട്ടു. 2019 ഏപ്രിലിൽ ശ്രീലങ്കയിൽ, ഈസ്റ്റർ ഞായറാഴ്ച തലസ്ഥാനമായ കൊളംബോയിലെ മൂന്ന് പള്ളികളിൽ നടന്ന ഭീകരാക്രമണത്തിൽ 260 ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഭീകരാക്രമണത്തിൽ ശ്രീലങ്കയുടെ ടൂറിസം വ്യവസായം തകർന്നു. ശ്രീലങ്കയിൽ വിദേശനാണ്യം നേടിത്തരുന്ന മൂന്നാമത്തെ വലിയ മേഖലയായിരുന്നു ടൂറിസം മേഖല. 2018 ൽ 2.3 ദശലക്ഷം വിനോദസഞ്ചാരികൾ ശ്രീലങ്ക സന്ദർശിച്ചിരുന്നു, എന്നാൽ ഈസ്റ്റർ ഭീകരാക്രമണത്തെത്തുടർന്ന് അവരുടെ എണ്ണം 2019 ൽ ഏകദേശം 21% കുറഞ്ഞ് 1.9 ദശലക്ഷം വിനോദസഞ്ചാരികളായി മാറി .
Discussion about this post