Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് സംഘിയാക്കുകയാണെങ്കിൽ അതങ്ങ് ആയിക്കോട്ടെയെന്ന് 24 ന്യൂസ് അവതാരക; സ്ത്രീകൾക്കെതിരായ പരാതികൾ പാർട്ടി കോടതികൾ അന്വേഷിക്കുന്ന കാലത്ത് എങ്ങനെ നീതി കിട്ടുമെന്നും സുജയ പാർവ്വതി

by Brave India Desk
Mar 9, 2023, 01:55 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃപ്പൂണിത്തുറ: ഇടതുപക്ഷ സംഘടനകൾ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം നൽകുമ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെയോ അതിന്റെ പോഷക സംഘടനകളുടെയോ പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം നിഷേധിക്കുന്ന രീതി കേരളത്തിലെ മാദ്ധ്യമസ്ഥാപനങ്ങളിൽ പുതുമയല്ലെന്ന് 24 ന്യൂസ് അവതാരകയും ന്യൂസ് എഡിറ്ററുമായ
സുജയ പാർവ്വതി. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ബിഎംഎസ് തൃപ്പൂണിത്തുറ സീതാറാം കലാമന്ദിറിൽ സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുജയ പാർവ്വതി.

പൊതുവേ ബിഎംഎസ് പരിപാടികളിലേക്ക് മാദ്ധ്യമപ്രവർത്തകർ വരുമ്പോൾ കേൾക്കാറുളള ഒരു ചോദ്യം നിങ്ങൾ സംഘിയായതുകൊണ്ടാണോ പോകുന്നത് എന്നാണ്. എന്നാൽ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് സംഘിയാക്കുകയാണെങ്കിൽ അതങ്ങ് ആയിക്കോട്ടെ എന്നാണ് തന്റെ മറുപടിയെന്ന് അവർ പറഞ്ഞു. കാരണം, ബിഎംഎസ് എന്നത് സിഐടിയു പോലെയും എഐടിയുസി പോലെയും ഒക്കെ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണ്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഇടത് സംഘടനകൾക്കായി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മാദ്ധ്യമപ്രവർത്തകർ പോകുമ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അല്ലെങ്കിൽ, ആ പാർട്ടിയുടെ പോഷകസംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് ക്ഷണം ലഭിച്ചാലും പങ്കെടുക്കാൻ കഴിയാതിരുന്ന അവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനം അതൊരു രാഷ്ട്രീയ നിലപാടെടുക്കലായി കാണും. അതുകൊണ്ടു തന്നെ അങ്ങനുളള പരിപാടികളിൽ പലപ്പോഴും സ്‌നേഹപൂർവ്വം ക്ഷണം നിരസിക്കേണ്ടി വന്നിട്ടുണ്ടെന്ന് സുജയ പാർവ്വതി പറഞ്ഞു. അതിനുളള ക്ഷമാപണം കൂടിയാണ് ഈ വേദിയിലെ തന്റെ സാന്നിദ്ധ്യമെന്ന് അവർ കൂട്ടിച്ചേർത്തു.

സ്ത്രീസുരക്ഷയിൽ കേരളത്തിന്റെ യഥാർത്ഥചിത്രം പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകൾ അക്രമത്തിന് ഇരകളാകുന്നുണ്ടെന്നാണ് ഒരു സർവ്വെയിൽ വ്യക്തമാകുന്നത്. അത് ഞാനോ നിങ്ങളോ ഒക്കെ ആകുന്ന കാലം അധികം ദൂരെയല്ലെന്ന് ഓർക്കേണ്ടത് നമ്മൾ തന്നെയാണെന്ന് അവർ പറഞ്ഞു. സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമക്കേസുകൾ (17183 കേസുകൾ) റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷമാണ്.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായത് 103354 കേസുകളാണ്. ഇത് യുപിയെക്കുറിച്ചോ ഗുജറാത്തിനെക്കുറിച്ചോ അല്ലെന്നും കേരളത്തെക്കുറിച്ചാണെന്നും ആവർത്തിച്ച് ഓർമ്മപ്പെടുത്തിയാണ് സുജയ പാർവ്വതി കണക്കുകൾ പരാമർശിച്ചത്. ഓരോ സംഭവം ഉണ്ടാകുമ്പോഴും തീപാറുന്ന ചർച്ചകൾ നടക്കും. പക്ഷെ അതിന് ശേഷം എവിടെയാണ് ഈ സംഭവങ്ങളെന്ന് അവർ ചോദിച്ചു.

പാർട്ടികളിൽ പോലും ഉണ്ടാകുന്ന പരാതികൾ പാർട്ടി കോടതികൾ അന്വേഷിക്കുന്ന കാലമാണ്. പിന്നെ എവിടെയാണ് സ്ത്രീ സുരക്ഷിതമാകുക. പാർട്ടി കോടതിയാണോ ഒരു സ്്ത്രീയുടെ സുരക്ഷയെക്കുറിച്ച് മറുപടി പറയേണ്ടതെന്നും ഈ നാട്ടിലെ നിയമസംവിധാനം പിന്നെ എന്തിനാണെന്നും അവർ ചോദിച്ചു. എല്ലാ വനിതാദിനത്തിലും പറഞ്ഞുപഴകിയ സ്ത്രീതുല്യത സമത്വം സമൂഹത്തിൽ എല്ലാവരെയും ചേർത്തുപിടിക്കുക തുടങ്ങിയ കാര്യങ്ങൾ മാറ്റിനിർത്തി യാഥാർത്ഥ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പറഞ്ഞായിരുന്നു സുജയ പാർവ്വതിയുടെ വാക്കുകൾ.

Tags: 24 ന്യൂസ് അവതാരകbmsKerala MediaSujaya Parvathy Sഇടതുപക്ഷ സംഘടനകൾവനിതാ സമ്മേളനംബിഎംഎസ് തൃപ്പൂണിത്തുറസുജയ്യ പാർവ്വതി
Share3
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies