കാബൂൾ: വനിതാ ദിനത്തിൽ അഫ്ഗാൻ ടിവി സംപ്രേഷണം ചെയ്ത പരിപാടി വൈറലാവുന്നു. സ്ത്രീകൾ അടങ്ങിയ പാനലാണ് വനിതാ ദിനത്തിൽ പ്രത്യേക പരിപാടി അവതരിപ്പിച്ചത്. മൂന്ന് വനിതാ മാദ്ധ്യമ പ്രവർത്തകരും ഒരു മോഡറേറ്ററും അടങ്ങുന്നതായിരുന്നു പാനൽ. മാസ്‌കുകൾ കൊണ്ടും ഹിജാബ് കൊണ്ടും മറച്ച് എത്തിയ പാനൽ ഇസ്ലാമിലെ സ്ത്രീകളുടെ സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്തു.
ഇസ്ലാമിക വീക്ഷണത്തിൽ ഒരു സ്ത്രീക്ക് അവകാശങ്ങളുണ്ട്. ജോലി ചെയ്യാനും വിദ്യാഭ്യാസം നേടാനും കഴിയുക എന്നത് അവളുടെ അവകാശമാണെന്ന് പാനൽ വ്യക്തമാക്കി.
താലിബാൻ അധികാരത്തിലേറിയതിന് ശേഷം 80 ശതമാനത്തിലധികം വനിതാ മാദ്ധ്യമ പ്രവർത്തകർ ജോലി ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം താലിബാൻ പെൺകുട്ടികളെ ഹൈസ്‌കൂളുകളിലും സർവ്വകലാശാലകളിലും പഠിക്കുന്നത് വിലക്കുകയും അഫ്ഗാൻ സ്ത്രീകളെ എൻജിഒകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
അതേസമയം തങ്ങൾക്ക് വനിതാ ദിനത്തിൽ ആഘോഷിക്കാൻ ഒന്നുമില്ലെന്നാണ് അഫ്ഗാനിലെ സ്ത്രീകൾ പ്രതികരിക്കുന്നത്.
Discussion about this post