മൂന്നാർ: മൂന്നാറിൽ അജ്ഞാത ജീവിയുടെ ആക്രമണം. പെരിയവരെ ലോവർ ഡിവിഷനിൽ രണ്ട് പശുക്കളെ കൊന്നു. പെരിയവരെ സ്വദേശി ഇളങ്കോവന്റെ പശുക്കളെയാണ് കൊന്നത്.
കഴിഞ്ഞ ദിവസം രാവിലെ മേയാൻ വിട്ട പശുക്കൾ പിന്നീട് തിരിച്ചു വന്നില്ല. വൈകുന്നേരവും രാത്രിയും അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് രാവിലെ തോട്ടം തൊഴിലാളികൾ പശുക്കളുടെ ജഡം കണ്ടെത്തുകയായിരുന്നു.
അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ പ്രദേശത്ത് കൂടിയുള്ള രാത്രി സഞ്ചാരവും പകൽ ഒറ്റയ്ക്കുള്ള സഞ്ചാരവും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശുക്കളെ ആക്രമിച്ചത് കടുവയാകാൻ സാദ്ധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയാണെങ്കിൽ പിടികൂടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നാട്ടുകാരോട് പറഞ്ഞു.
Discussion about this post