മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ സംവിധായകന് കമല്‍ സിനിമയാക്കുന്നു. മലയാളിയും ബോളിവുഡ് നടിയുമായ വിദ്യാ ബാലനാണ് വെള്ളിത്തിരയില്‍ മാധവിക്കുട്ടിയാവുന്നത്.
വിദ്യാ ബാലനാണ് മാധവിക്കുട്ടിയാകാന്‍ ഏറ്റവും അനുയോജ്യയായ ഇന്ത്യന്‍ അഭിനേത്രിയെന്ന് തോന്നിയതിനാലാണ് അവരെ സമീപിച്ചത്. അവര്‍ ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.
മാധവിക്കുട്ടിയുടെ വ്യക്തിജീവിതവും എഴുത്തുജീവിതവും പരാമര്‍ശിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയതും കമല്‍ തന്നെയാണ്. എന്റെ കഥ എഴുതുന്നതിന് മുമ്പുള്ള മാധവിക്കുട്ടിയുടെ ജീവിതവും മതം മാറി കമലാ സുരയ്യയായതിനുശേഷമുള്ള ജീവിതവുമാണ് സിനിമ പരാമര്‍ശിക്കുന്നത്.
ഇംഗ്ലീഷിലും മലയാളത്തിലുമായി സിനിമ ചെയ്യാനാണ് തീരുമാനമെന്ന് കമല്‍ പറഞ്ഞു. ജെ.സി ഡാനിയേലിന്റെ ജീവിതകഥാ പ്രമേയമായ സെല്ലുലോയ്ഡിനുശേഷം കമല്‍ ഒരുക്കുന്ന ജീവചരിത്ര സിനിമയാണിത്.
Discussion about this post