Monday, September 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ആണവ ബോംബിന് തുല്യമായ ദുരന്തമാണ് കൊച്ചിയിൽ സംഭവിച്ചിരിക്കുന്നത്, അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴും ഒരു സൗജന്യ കിറ്റ് കൊടുത്താൽ മലയാളി വോട്ട് ചെയ്തോളും‘: ബ്രഹ്മപുരം വിഷയത്തിൽ ജിതിൻ കെ ജേക്കബ്

‘എഴുത്തുകാർക്ക് ആർക്കും ഇപ്പോൾ പുളിച്ച സാഹിത്യം ഒന്നും വാരി വിതറേണ്ട‘

by Brave India Desk
Mar 9, 2023, 10:45 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിന്റെ ഫലമായി ഉയർന്ന വിഷപ്പുകയിൽ കൊച്ചിയും സമീപ പ്രദേശങ്ങളും ശ്വാസം മുട്ടി പിടയുമ്പോഴും വിഷയത്തെ കൃത്യമായി അഭിസംബോധന ചെയ്യാൻ അധികൃതരും മാദ്ധ്യമങ്ങളും മടിക്കുകയാണ്. ഈ സാഹചര്യത്തിൽ, ജിതിൻ കെ ജേക്കബ് തയ്യാറാക്കിയിരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് വൈറൽ ആയിരിക്കുകയാണ്.

കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള കൊച്ചി നഗരം നിന്ന് പുകയാൻ തുടങ്ങിയിട്ട് ഒരാഴ്ചയ്ക്ക് മുകളിൽ ആയി. ജനം ഗ്യാസ് ചേമ്പറിൽ അകപ്പെട്ടത് പോലെ വിഷം ശ്വസിച്ചു നരകിക്കുന്നു. വിഷപ്പുക അടുത്ത ജില്ലകളിൽ വരെ എത്തിയിരിക്കുന്നുവെന്ന് ജിതിൻ കെ ജേക്കബ് ചൂണ്ടിക്കാട്ടുന്നു.

Stories you may like

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ആണവ ബോംബിനു തുല്യമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്, ഇതിന്റെ ദുരിതം അവിടുത്തെ ജനതയെ ജീവിതകാലം മുഴുവൻ വേട്ടയാടാം എന്നും, എന്തിനേറെ അടുത്ത തലമുറകൾക്ക് പോലും ദോഷം ചെയ്തേക്കാം എന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

പക്ഷെ ആ നഗരത്തിലെ ജനതയെ കുറിച്ച് ആർക്കും ഒരു ആകുലതയും ഇല്ല എന്നാണ് പ്രതികരണങ്ങൾ കാണുമ്പോൾ മനസിലാകുന്നത്. കൊച്ചി കേരളത്തിൽ ആയിപ്പോയി, അത് വല്ല ഉത്തർ പ്രദേശിലേക്കോ, ഗുജറാത്തിലേക്കോ മാറ്റിയിരുന്നു എങ്കിൽ കേരളം ഇളകിയേനെയെന്നും ജിതിൻ കെ ജേക്കബ് പരിഹസിക്കുന്നു.

കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കം പോലെ മനുഷ്യ നിർമിത ദുരന്തമാണ് ഇതും. അഴിമതി വരുത്തിവെച്ച ദുരന്തം. കോർപറേഷനും, സംസ്ഥാനവും ഭരിക്കുന്നത് ഇടത്പക്ഷം ആയത് കൊണ്ട് മാധ്യമങ്ങൾ ന്യായീകരണ തൊഴിലാളികളുടെ വേഷത്തിൽ കിടന്ന് ന്യായീകരണം ആണെന്നും ജിതിൻ കെ ജേക്കബ് വിമർശിക്കുന്നു.

പരിസ്ഥിതി പ്രവർത്തകരും, ബുദ്ധിജീവികളും, സാംസ്‌കാരിക നായകരും ഒളിവിൽ പോയി. ബ്രസീലിലെ ആമസോൺ വനം കത്തിയപ്പോൾ കേരളത്തിൽ ഉണ്ടായ പ്രതികരണങ്ങളുടെ 1% പോലും കൊച്ചിയുടെ കാര്യത്തിൽ ഉയരുന്നില്ല. എഴുത്തുകാർക്ക് ആർക്കും ഇപ്പോൾ പുളിച്ച സാഹിത്യം ഒന്നും വാരി വിതറേണ്ടെന്നും കുറിപ്പിൽ വിമർശനം ഉന്നയിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള കൊച്ചി നഗരം നിന്ന് പുകയാൻ തുടങ്ങിയിട്ട് ഒരാഴ്ചയ്ക്ക് മുകളിൽ ആയി.

ജനം ഗ്യാസ് ചേമ്പറിൽ അകപ്പെട്ടത് പോലെ വിഷം ശ്വസിച്ചു നരകിക്കുന്നു. വിഷപ്പുക അടുത്ത ജില്ലകളിൽ വരെ എത്തി.
ആണവ ബോംബിനു തുല്യമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്, ഇതിന്റെ ദുരിതം അവിടുത്തെ ജനതയെ ജീവിതകാലം മുഴുവൻ വേട്ടയാടാം എന്നും, എന്തിനേറെ അടുത്ത തലമുറകൾക്ക് പോലും ദോഷം ചെയ്തേക്കാം എന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
പക്ഷെ ആ നഗരത്തിലെ ജനതയെ കുറിച്ച് ആർക്കും ഒരു ആകുലതയും ഇല്ല എന്നാണ് പ്രതികരണങ്ങൾ കാണുമ്പോൾ മനസിലാകുന്നത്. കൊച്ചി കേരളത്തിൽ ആയിപ്പോയി, അത് വല്ല ഉത്തർ പ്രദേശിലേക്കോ, ഗുജറാത്തിലേക്കോ മാറ്റിയിരുന്നു എങ്കിൽ കേരളം ഇളകിയേനെ.
ഇതിപ്പോൾ ആകെ നിശബ്ദതയാണ്. അപകടമാണെങ്കിലും, അട്ടിമറി ആണെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ട് പോലും പരിഹാരം കാണാൻ പറ്റിയിട്ടില്ല. ഇന്ന് തീരും, നാളെ തീരും എന്ന് പറയുന്നത് അല്ലാതെ എന്ന് ഈ പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന് ഒരു നിശ്ചയവും ഇല്ല എന്നതാണ് വാസ്തവം.

കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കം പോലെ മനുഷ്യ നിർമിത ദുരന്തമാണ് ഇതും. അഴിമതി വരുത്തിവെച്ച ദുരന്തം.
കോർപറേഷനും, സംസ്ഥാനവും ഭരിക്കുന്നത് ഇടത്പക്ഷം ആയത് കൊണ്ട് മാധ്യമങ്ങൾ ന്യായീകരണ തൊഴിലാളികളുടെ വേഷത്തിൽ കിടന്ന് ന്യായീകരണം ആണ്. ഞങ്ങൾക്ക് ശ്വാസം മുട്ടുന്നു എന്ന് ഡൽഹിക്കാർക്ക് വേണ്ടി അലറി വിളിച്ച ചാനൽ ജഡ്ജിമാരെ കാണാനില്ല. അവർക്ക് എറണാകുളം നഗരത്തിലെ ഏകദേശം 10 ലക്ഷം വരുന്ന ജനതയുടെ ദുരിതം കാണാൻ താൽപ്പര്യം ഇല്ല, അല്ലെങ്കിൽ കണ്ടില്ല എന്ന് നടിക്കുന്നു.

വിഷപ്പുക ദുരന്തം ചർച്ച ആകരുത് എന്നത് സർക്കാരിനും, മാധ്യമങ്ങൾക്കും നിര്ബന്ധമാണ്. അതുകൊണ്ട് അവർ വേറെ വിവാദങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ അവർ സ്വപ്നയുടെ പുറകെയാണ് ഇപ്പോൾ.

ദുരന്തേട്ടന്മാരെ കാണാനില്ല, പരിസ്ഥിതി പ്രവർത്തകരും, ബുദ്ധിജീവികളും, സാംസ്‌കാരിക നായകരും ഒളിവിൽ പോയി. ബ്രസീലിലെ ആമസോൺ വനം കത്തിയപ്പോൾ കേരളത്തിൽ ഉണ്ടായ പ്രതികരണങ്ങളുടെ 1% പോലും കൊച്ചിയുടെ കാര്യത്തിൽ ഉയരുന്നില്ല. എഴുത്തുകാർക്ക് ആർക്കും ഇപ്പോൾ പുളിച്ച സാഹിത്യം ഒന്നും വാരി വിതറേണ്ട.

ആരെയും കാണുന്നില്ല, ആർക്കും ഒരു ഉത്തരവും നൽകാനുമില്ല. സ്വയം രക്ഷപെടുക എന്നത് മാത്രമാണ് മാർഗം.
മാലിന്യ സംസ്‌ക്കരണത്തിന് ഇന്ത്യയിൽ തന്നെ എത്രയോ മികച്ച മാതൃകകൾ ഉണ്ട്. അതൊക്കെ നടപ്പാക്കാൻ ഇത്രയും ചെലവും ഇല്ല. പക്ഷെ അഴിമതിക്ക് അവസരം ഇല്ല എന്നതാണ് പ്രശ്നം.
ഇത്രയും വിഷാശം നിറഞ്ഞ അന്തരീക്ഷം കൊച്ചിയുടെ ഭാവി വികസനസാധ്യതകളെ പോലും ബാധിച്ചേക്കാം. ദുരന്തങ്ങൾ ഉണ്ടാകും, പക്ഷെ അതിനെ എങ്ങനെ നേരിടണം എന്ന് അറിയാത്ത ഭരണ സംവിധാനങ്ങളാണ് നമ്മുടെ ശാപം.

ഇത്രയൊക്കെ ആയിട്ടും ഇമേജ് പോകുമെന്ന് പേടിച്ച് സർക്കാർ കാട്ടിക്കൂട്ടുന്ന ചെറ്റത്തരം ഉണ്ടല്ലോ, അത് നഗരവാസികൾ ഒരിക്കലും മറക്കില്ല. പരീക്ഷ കാലമായതിനാൽ നഗരം വിട്ട് എങ്ങും പോകാനും കഴിവില്ലാത്ത അവസ്ഥ.

ശാരീരിക അസ്വസ്ഥതകൾ ഇല്ലാത്ത ഒരു നഗരവാസിയും കൊച്ചിയിൽ ഇല്ല. മുതിർന്നവരുടെ കാര്യം പോട്ടെ, കുഞ്ഞുങ്ങളെ എന്തിനാണ് ദ്രോഹിക്കുന്നത്? പരീക്ഷയൊക്കെ ഒരു മാസത്തേക്ക് മാറ്റി വെച്ചുകൂടെ?
അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴും ഒരു സൗജന്യ കിറ്റ് കൊടുത്താൽ മലയാളി വോട്ട് ചെയ്തോളും. പിന്നെ എന്തിനാണ് പേടിക്കുന്നത്?
ഇത് കഴിഞ്ഞാൽ കൊച്ചി നഗരത്തെ വിഷപ്പുകയിൽ നിന്ന് രക്ഷിച്ച പിണറായി സഖാവിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് നഗരം മുഴുവൻ ഫ്ലെക്സുകൾ വെയ്ക്കാം, എല്ലാവർക്കും കൂടി നന്മയുള്ള ലോഹമേ പാട്ട് പാടാം, മാലിന്യ സംസ്‌ക്കരണത്തെ കുറിച്ച് പഠിക്കാൻ കുടുംബസമേതം യൂറോപ്പിലോ അമേരിക്കയിലോ പോകാൻ പോകുന്ന മുക്കിയനും കുടുംബത്തിനും ആശംസകൾ അർപ്പിച്ച് ബാനർ ഉയർത്താം.

പക്ഷെ ഇപ്പോൾ ഇതിൽ നിന്നൊരു മോചനം ആണ് വേണ്ടത്. ജനം വിഷ പുക ശ്വസിച്ച് നരകിക്കുന്നു. കൊച്ചി നഗരം എന്നത് ‘നരകം’ ആയി മാറി.
വെള്ളപൊക്കം വന്നപ്പോൾ ആണ് മനസിലായത് നമുക്ക് അത് നേരിടാൻ ഉള്ള സംവിധാനം ഇല്ല എന്ന്. ഓഖി വന്നപ്പോൾ മനസിലായി അത് എങ്ങനെ നേരിടണം എന്ന് അറിയില്ല എന്ന്. മാലിന്യ സംസ്‌ക്കരണം പണ്ടേ നമുക്ക് അറിയില്ല. അതിനെ കുറിച്ച് പഠിക്കാൻ വിദേശത്തൊക്കെ പോയി നികുതിപ്പണം ധൂർത്ത് അടിച്ചത് മാത്രം ബാക്കി.

ഇപ്പോൾ നമുക്ക് ഇതുപോലെയുള്ള ദുരന്തം നേരിടാനും അറിയില്ല എന്ന് മനസിലായി. കുടുംബസമേതമുള്ള അടുത്ത യൂറോപ്പ്യൻ ട്രിപ്പിന്റെ സ്വപ്നം കാണാതെ ഇതിനുള്ള പരിഹാരം കണ്ടെത്തൂ ഭരണകൂടമേ.

https://www.facebook.com/jithinjacob.jacob/posts/pfbid06H7xUi9gzJXvV2taLcTkniVWw8uNyAcpqFKhvoZ9qTZoS5othevPSDPhMytNGPcel

Tags: congresscpimldf governmentjithin k jacobBrahmapuram Fire
Share28TweetSendShare

Latest stories from this section

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

രാഹുലിന്റെ എംഎൽഎ സ്ഥാനവും തെറിക്കുമോ? സ്ഥാനത്ത് നിലനിർത്തണോ എന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

നേതൃത്വത്തെ മറികടന്ന് രാഹുൽ സഭയിൽ, ഇരിക്കുക പ്രത്യേക ബ്ലോക്കിൽ

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല ; ഭവന നിർമ്മാണം സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യം ; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

5000 കടന്ന് രാജീവ് ചന്ദ്രശേഖർ; തലസ്ഥാനത്ത് കനത്ത പോരാട്ടം

മോദി നാടിനെ വളര്‍ത്തുമ്പോള്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ തളര്‍ത്തുന്നു,ദുർഭരണമെന്ന് രാജീവ് ചന്ദ്രശേഖർ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies