Wednesday, March 22, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture

വാസ്തുശാസ്ത്രം പറയുന്നു, പോസിറ്റിവിറ്റി പകരുന്ന ഈ പെയിന്റിംഗുകള്‍ മുറിയില്‍ വെക്കൂ, പോസിറ്റീവായിരിക്കൂ

by Brave India Desk
Mar 10, 2023, 09:57 pm IST
in Culture
Share on FacebookTweetWhatsAppTelegram

ചില സ്ഥലങ്ങളില്‍ ചെന്നാല്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നാറില്ലേ. ചില വസ്തുക്കള്‍ കാണുമ്പോഴോ ചില ചിത്രങ്ങള്‍ കാണുമ്പോഴോ ഒക്കെ മനസ് നിറഞ്ഞ, പോസിറ്റീവ് ആയ അനുഭൂതി ഉണ്ടാകാറില്ലേ. നമുക്ക് ചുറ്റുമുള്ള വസ്തുക്കള്‍ നമ്മുടെ ചിന്തയെയും മനസ്സിനെയുമെല്ലാം സ്വാധീനിക്കുന്നുണ്ട്. ഒരോ വസ്തുവിനും അതിന്റേതായ ഊര്‍ജ്ജമുണ്ടെന്നാണ് പറയപ്പെടുന്നത്. നാം ജീവിക്കുന്ന ചുറ്റുപാട് കൂടിയാണ് നമ്മള്‍. നമ്മുടെ ചിന്തകള്‍, നമ്മോടൊപ്പമുള്ള മനുഷ്യര്‍, വസ്തുക്കള്‍, പ്രകൃതി ഇവയെല്ലാം കൂടിച്ചേരുമ്പോഴാണ് നമ്മുടെ അസ്തിത്വം പൂര്‍ണ്ണമാകുന്നത്.

കാലം മുന്നോട്ടുപോകുന്നതിനനുസരിച്ച് മനുഷ്യരുടെ ജീവിതം കൂടുതല്‍ യാന്ത്രികമായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരേക്കാള്‍ കൂടുതല്‍ യന്ത്രങ്ങളാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. നമ്മുടെ ജീവിതത്തില്‍ അവയുടെ സ്വാധീനവും വളരെ വലുതാണ്. തിരക്ക് പിടിച്ച ജീവിതത്തിന്റെയും ജോലിയുടെയും ഒഴുക്കില്‍ മുന്നോട്ട് നീങ്ങുന്നവരാണ് പലരും. ഇത്തരമൊരു ചുറ്റുപാടില്‍ പലപ്പോഴും പോസിറ്റിവിറ്റി കണ്ടെത്തുക വളരെ പാടാണ്.

Stories you may like

No Content Available

ഓഫീസും വീടും പോലെ എപ്പോഴും ഒരേ ചുറ്റുപാടുകളില്‍ ജീവിതം മുന്നോട്ടുപോകുന്നവര്‍ക്ക് അവിടം പോസിറ്റിവിറ്റിയാല്‍ നിറയ്ക്കാന്‍ ഏറ്റവും മികച്ച ഉപാധിയാണ് കല. കല ഒരു വീടിനെ മാനവീയമാക്കുന്നവെന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. വീട്ടിലോ നിങ്ങള്‍ സമയം ചിലവഴിക്കുന്ന മറ്റേതൊരിടത്തോ മികച്ച കലാസൃഷ്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ കൂടുതല്‍ പോസിറ്റീവ് ആകും.

അകത്തളങ്ങളെ മനോഹരമാക്കാനും ഒപ്പം മനസിന് സന്തോഷം പകരാനും പെയിന്റിംഗുകള്‍ വളരെ നല്ലതാണ്. ചില പെയിന്റിംഗുകള്‍ക്ക് മനുഷ്യരെ ഊര്‍ജ്ജസ്വലരാക്കാന്‍ കഴിവുണ്ടെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. അത്തരത്തില്‍ ചുറ്റുപാടുകളില്‍ പോസിറ്റിവിറ്റി വാരിവിതറാന്‍ വാസ്തുശാസ്ത്രം നിര്‍ദ്ദേശിക്കുന്ന ചില പെയിന്റിംഗുകള്‍ നോക്കാം.

കുതിരകളുടെ പെയിന്റിംഗുകള്‍

വാസ്തുശാസ്ത്രം അനുസരിച്ച് കുതിരകള്‍ ഐശ്വര്യത്തിന്റെ പ്രതീകമാണ്. സ്ഥൈര്യം, ധീരത, ശക്തി, വിശ്വസ്തത എന്നിവയുടെ പ്രതീകമാണ് കുതിര. ഓടുന്ന കുതിരകളുടെ പെയിന്റിംഗ് വീടിന്റെയോ ഓഫീസിന്റെയോ തെക്ക് ദിശയില്‍ വെക്കുന്നത് അവിടെ വസിക്കുന്നവരുടെ ജീവിതത്തെ പോസിറ്റീവ് ആയി സ്വാധീനിക്കുമെന്നാണ് പറയപ്പെടുന്നത്. ഓടുന്ന കുതിരകള്‍ ജീവിതത്തിന്റെ വേഗതയും വ്യാപ്തിയും പ്രതിനിധാനം ചെയ്യുന്നു.

പൂക്കളുടെ ചിത്രങ്ങള്‍

പൂക്കളുടെ ചിത്രങ്ങളും വാസ്തുശാസ്ത്ര പ്രകാരം പോസിറ്റിവിറ്റിക്കായി അകത്തളങ്ങളില്‍ വെക്കാന്‍ മികച്ച ഒന്നാണ്. പൂക്കള്‍ ജീവിതത്തോട് കൂടുതല്‍ ആകര്‍ഷീയത ഉണ്ടാക്കുന്നു. താമസിക്കുന്ന ഇടത്തിന്റെ മൂഡ് പോലും മാറ്റാന്‍ പൂക്കള്‍ക്ക് സാധിക്കും. വാസ്തുശാസ്ത്രം അനുസരിച്ച് ആമ്പല്‍പ്പൂക്കള്‍ സന്തോഷത്തിന്റെയും ഒരുമയുടെയും സമാധാനത്തിന്റെയും പ്രതീകമാണ്. കിടപ്പുമുറികള്‍ ഇവ വെച്ചാല്‍ നല്ല ഉറക്കം ലഭിക്കുമെന്ന് പറയപ്പെടുന്നു.

കാളയുടെ ചിത്രങ്ങള്‍

ശക്തിയുടെയും അധികാരത്തിന്റെയും വേഗതയുടെയും ശുഭപ്രതീക്ഷയുടെയുമെല്ലാം പ്രതീകമാണ് കാള. ഓഫീസുകളില്‍ പ്രത്യേകിച്ച് കാളയുടെ പെയിന്റിംഗുകള്‍ വെക്കുന്നത് വിജയവും ഐശ്വര്യവും കൊണ്ടുവരുമെന്നും നെഗറ്റീവ് ചിന്തകളെ അകറ്റുമെന്നുമാണ് വിശ്വാസം.

കാമധേനു പെയിന്റിംഗുകള്‍

ആഗ്രഹിക്കുന്നതെന്തും നല്‍കാന്‍ കഴിവുള്ള ദിവ്യപശുവാണ് കാമധേനു എന്നാണ് ഹിന്ദുമത വിശ്വാസം. ഭാരതീയ ഗൃഹങ്ങളില്‍ പണ്ടുകാലം മുതല്‍ക്കേ കമാധേനു വിഗ്രഹമോ ചിത്രങ്ങളോ സൂക്ഷിക്കാറുണ്ട്. വടക്ക്-കിഴക്ക് ദിശയില്‍ കാമധേനു ചിത്രമോ വിഗ്രഹമോ വെച്ചാല്‍ അത് സമ്പത്തും സന്തോഷവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

കല്‍പ്പവൃക്ഷം

കല്‍പ്പവൃക്ഷം അഥവാ ജീവിതവൃക്ഷം ദൈവികമായ അന്തരീക്ഷമുണ്ടാക്കും. പരിശുദ്ധി, ഫലസമൃദ്ധി എന്നിവയുടെയും പ്രതീകമാണ് കല്‍പ്പവൃക്ഷം. വീട്ടിലെ സ്വീകരണമുറിയിലായാലും ഓഫീസിലായാലും വ്യാപാരസ്ഥാപനങ്ങളില്‍ ആയാലും വടക്ക് കിഴക്ക് ദിശയില്‍ കല്‍പ്പവൃക്ഷത്തിന്റെ പെയിന്റിംഗ് സ്ഥാപിക്കുന്നത് അവിടെയുള്ളവര്‍ക്ക് ഉന്മേഷം നല്‍കും. മാത്രമല്ല ആധ്യാത്മികമായ അന്തരീക്ഷവും കല്‍പ്പവൃക്ഷത്തിന്റെ കാഴ്ച നല്‍കും.

Tags: Vastu SastraPaintings
ShareTweetSendShare

Discussion about this post


Latest stories from this section

‘കംസ ജനാർദ്ദനം‘; കഥകളിയുടെ സമ്പന്നമായ പാരമ്പര്യത്തിലേക്ക് കലാവൈഭവത്തിന്റെ ഒരേട് കൂടി

പ്ലേറ്റിലെന്ത് ? ഊഹിക്കാൻ കഴിയുമോ എന്ന് സച്ചിൻ; ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ ഭക്ഷണവിശേഷവുമായി ക്രിക്കറ്റ് ഇതിഹാസം

ശൈത്യകാലത്തെ അവസാന പൗർണമി ഇന്ന് ; വേം മൂൺ എന്ന് വിളിക്കുന്നതെന്തു കൊണ്ട് ? ഈ വർഷം സൂപ്പർ മൂൺ എന്നൊക്കെ ? അറിയാം പ്രത്യേകതകൾ

വില കൂടിയ കേക്കോ , ഉടുപ്പോ ഇല്ല ; കുഞ്ഞനുജന്റെ പിറന്നാൾ ദിനത്തിൽ ബ്രെഡിൽ മെഴുകുതിരി കൊളുത്തി ആഘോഷം : കണ്ണ് നിറയാതെ കാണാനാകില്ല ഈ വീഡിയോ

Next Post

ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് മൗലികാവകാശം; കുരയ്ക്കുന്നവരെ അവഗണിക്കുക; സുജയ പാർവ്വതി ഒറ്റയ്ക്കല്ല; ശ്രദ്ധേയമായി മാദ്ധ്യമ പ്രവർത്തകന്റെ കുറിപ്പ്

Latest News

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതിയുമായി ചൈനീസ് പ്രസിഡന്റ് റഷ്യയിൽ; വ്‌ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി; ഷീ ജിൻപിംഗിന്റെ നീക്കം ഇന്ത്യയുടെ മേധാവിത്വത്തിന് തടയിടാൻ

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

ആമയുടെ പുറത്ത് പണം വച്ചാൽ ഇരട്ടിക്കും; യുവതിയുടെ 23 പവൻ തട്ടിയെടുത്ത കാമുകനും കൂട്ടാളിയും പിടിയിൽ

കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പളിയിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവ് ഒളിവിൽ

തൂക്കിലേറ്റുന്നതിന് പകരം വേദനാ രഹിതമായ ബദൽ മാർഗങ്ങൾ വധശിക്ഷക്ക് പരിഗണിക്കാൻ സുപ്രീം കോടതിയുടെ നിർദേശം; വിവിധ ലോകരാജ്യങ്ങളിലെ വധശിക്ഷാ രീതികൾ പരിചയപ്പെടാം

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies