ക്ഷമിക്കണം .. കേരളത്തിനു പുറത്തുള്ള വിഷയങ്ങളിൽ സ്ഥിരമായി പ്രതികരിക്കുന്ന സാംസ്കാരിക നായകരെന്ന് അവകാശപ്പെടുന്നവരുടെ പ്രതികരണങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. കിട്ടുന്ന മുറയ്ക്ക് ഞങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.. സുരക്ഷിതമായിരിക്കാനും സർക്കാർ പറയുന്നത് കേൾക്കാനും പ്രശസ്ത സിനിമാനടൻ പൃഥ്വിരാജ് സുകുമാരൻ എല്ലാവരോടും ഉപദേശിച്ചിട്ടുണ്ട്. തത്കാലം അദ്ദേഹത്തിന്റെ വാക്കുകൾ അനുസരിച്ച് നമുക്ക് സുരക്ഷിതമായിരിക്കാം.
ബ്രഹ്മപുരത്ത് വിഷപ്പുക ഉയർന്നിട്ട് ഇത് പത്താമത്തെ ദിവസമാണ്. നിരവധി പേർ കടുത്ത ശ്വാസം മുട്ടലും ആരോഗ്യപരമായ ബുദ്ധിമുട്ടുകളുമായി ആശുപത്രിയിലാണ്. കുട്ടികൾക്ക് തലവേദനയും ഛർദ്ദിലുമുണ്ട്. നമ്പർ വൺ എന്നവകാശപ്പെട്ട് ഭരണകൂടത്തിനു പിന്തുണ കൊടുത്ത് ആരവം മുഴക്കുന്ന പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന ഒരു സാംസ്കാരിക നായകരും വിഷയത്തിൽ മിണ്ടിയിട്ടില്ല. കേരളത്തിനു പുറത്ത് നടക്കുന്ന എന്തിലും വിഷയത്തിന്റെ സത്യാവസ്ഥ പരിഗണിക്കാതെ കോലാഹലവുമായി ഉറഞ്ഞുതുള്ളുന്നവർക്ക് ഇപ്പോൾ നാവിറങ്ങിയിരിക്കുകയാണ്.
അടിയന്തിരാവസ്ഥക്കാലത്ത് മിണ്ടാതിരിക്കാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞവരുടെ അടിമത്തമാണ് പിണറായിക്കാലത്തും നടമാടുന്നത്. സാംസ്കാരികമായി ലഭിക്കുന്ന അപ്പക്കഷണങ്ങൾ കാത്തിരിക്കുന്നവരൊന്നും ഇവിടുത്തെ ജനങ്ങളുടെ കാര്യത്തിൽ മിണ്ടാറില്ല. ആർക്കും ഇപ്പോൾ ശ്വാസം മുട്ടുന്നുമില്ല. ഈ നിലപാടിനെ ഇരട്ടത്താപ്പെന്ന് വിളിച്ചാൽ ഇരട്ടത്താപ്പ് അറബിക്കടലിൽ ചാടി ആത്മഹത്യ ചെയ്യും.
Discussion about this post