കൊൽക്കത്ത : വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും സാമൂഹിക വിരുദ്ധരുടെ ആക്രമണം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ഫറാക്കയിൽ വെച്ചാണ് കല്ലേറുണ്ടായത്. ശനിയാഴ്ച വൈകീട്ടുണ്ടായ ആക്രമണത്തിൽ ട്രെയ്നിന്റെ ജനൽ ചില്ലുകൾ തകർന്നു.
കഴിഞ്ഞ മാസവും ഇതേ ട്രെയ്‌നിന് നേരെ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കിഴക്കൻ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ കൗശിക് മിത്ര അറിയിച്ചു.
2023 ജനുവരിയിൽ, ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവയ്ക്ക് സമീപം രണ്ട് കോച്ചുകൾക്ക് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയ്‌നിന്റെ രണ്ട് ജനൽ പാളികൾക്ക് കേടുപാടുകൾ സംഭവിച്ചതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) അറിയിച്ചിരുന്നു. അതിന് മുൻപ് മാൾഡയ്ക്ക് സമീപം ഹൗറയിൽ നിന്ന് ന്യൂ ജൽപായ്ഗുരിയിലേക്ക് പോകുകയായിരുന്ന ട്രെയ്‌നിന് നേരെ ആക്രമണം നടന്നിരുന്നു. ഇത്തരത്തിൽ ഒരു മാസത്തിനിടെ രണ്ട് തവണാണ് എക്‌സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്.
Discussion about this post