തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി 30ലധികം സീറ്റില്‍ വിജയച്ചതോടെ ബിജെപി വക്താവ് വി.വി രാജേഷുമായുള്ള പന്തയത്തില്‍ സിപിഎം എംഎല്‍എ വി ശിവന്‍കുട്ടി തോറ്റു.
15 സീറ്റുകളില്‍ കൂടുതല്‍ ബിജെപി ജയിച്ചാല്‍ ഒരു പവന് നല്‍കാമെന്നായിരുന്നു ബെറ്റ്. ബിജെപി ഇരുപതില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നായിരുന്നു ബിജെപി വക്താവ് വി.വി രാജേഷിന്റെ അവകാശവാദം.
ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു സിപിഎം-ബിജെപി നേതാക്കള്‍ പന്തയം വച്ചത്. കോര്‍പ്പറേഷനില്‍ യുഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനം നേടിയതോടെ ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദപ്രകടനം തുടങ്ങി
Discussion about this post