ബംഗളൂരു : പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ പുഷ്പവൃഷ്ടി നടത്തി വരവേറ്റ് മാണ്ഡ്യയിലെ ജനങ്ങൾ. നാൽപ്പത് വർഷങ്ങൾക്ക് ശേഷം മാണ്ഡ്യയിലെത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാൻ ആയിരക്കണക്കിന് ആളുകളാണ് നഗരത്തിൽ തടിച്ചുകൂടിയത്. റോഡിനിരുവശങ്ങളിലായി നിന്ന് ജനങ്ങൾ ആരവത്തോടെ മോദിയെ സ്വീകരിക്കുകയായിരുന്നു. പ്രദേശം മുഴുവൻ ”മോദി മോദി” മുദ്രാവാക്യം വിളികൾ മുഴങ്ങിക്കേട്ടു.
PM Narendra Modi showered with flowers by BJP supporters and locals as he holds road show in Mandya, Karnataka pic.twitter.com/OGNso8Z43P
— The Times Of India (@timesofindia) March 12, 2023
റോഡ് ഷോയിൽ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെയോടെയാണ് പ്രധാനമന്ത്രി മൈസൂരു എയർപോർട്ടിൽ എത്തിയത്. തുടർന്ന് അദ്ദേഹം മാണ്ഡ്യയിലെത്തി റോഡ് ഷോയിൽ പങ്കെടുത്തു. ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉൾപ്പെടെ വിവിധ വികസന പദ്ധതികൾ അദ്ദേഹമിന്ന് നാടിന് സമർപ്പിക്കും. നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.
ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതിന് പുറമെ 16,000 കോടി രൂപയുടെ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. 8408 കോടി ചെലവിൽ 118 കിലോമീറ്റർ നീളത്തിലാണ് അതിവേഗ പാത നിർമിച്ചിരിക്കുന്നത്. ബംഗളൂരു മുതൽ നിദാഘട്ട വരെയുള്ള 58 കിലോമീറ്ററും നിദാഘട്ട മുതൽ മൈസൂരു വരെയുള്ള 61 കിലോമീറ്റർ ദൂരവും രണ്ട് വ്യത്യസ്ത ഘട്ടങ്ങളാക്കിയാണ് പണി പൂർത്തിയാക്കിയത്.
8 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോറുകൾ, 42 ചെറിയ പാലങ്ങൾ, 64 അണ്ടർപാസുകൾ, 11 മേൽപ്പാലങ്ങൾ, നാല് റോഡ് ഓവർ ബ്രിഡ്ജുകൾ അഞ്ച് ബൈപ്പാസുകൾ എന്നിവ ഈ ഹൈവേയിൽ ഉണ്ട്. കെഎസ്ആർടിസി അടക്കമുള്ള സർവീസുകൾ ഇനി ഈ വഴിയാകും സർവീസ് നടത്തുന്നത്.
Discussion about this post