ചെന്നൈ ; പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകന്റെ മുഖത്തും ദേഹത്തും തിളച്ച എണ്ണയൊഴിച്ച് യുവതി. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. വർണപുരം സ്വദേശിയായ കാർത്തി(27) ആണ് അക്രമത്തിന് ഇരയായത്. സംഭവത്തിൽ ഇയാളുടെ ബന്ധു കൂടിയായ മീനാദേവിയെ പോലീസ് അറസ്റ്റ് ചെയ്തു.
മീനാദേവി കാർത്തിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. മീനയെ വിവാഹം കഴിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയെ കാർത്തി വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അറിഞ്ഞു. ഇക്കാര്യം യുവതി കാർത്തിയോട് നേരിട്ട് ചോദിക്കുകയും ഇത് വഴക്കിൽ കലാശിക്കുകയുമായിരുന്നു.
തുടർന്നാണ് മീനാദേവി യുവാവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചത്. ആക്രമണത്തിൽ കാർത്തിയുടെ മുഖത്തിനും കൈയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post