ഓസ്‌കർ വേദിയിൽ നിന്ന് ലോകമെമ്പാടുമുള്ളവരുടെ ഹൃദയം കവർന്ന് സംഗീത സംവിധായകൻ എംഎം കീരവാണി. മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിന്റെ സംഗീത സംവിധായകനാണ് എംഎം കീരവാണി. അദ്ദേഹവും ഗാനരചയിതാവ് ചന്ദ്രബോസും ചേർന്നാണ് ഓസ്‌കർ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഓസ്‌കർ വേദിയിൽ കീരവാണി നടത്തിയ പ്രസംഗം ആരാധകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. സദസ്സിലിരിക്കുന്നവർക്കായി അദ്ദേഹം ഒരു പാട്ടും പാടിയിരുന്നു.
” അക്കാദമിക്ക് നന്ദി. കാർപ്പെന്റേഴ്‌സ് ബാൻറിൻറെ പാട്ട് കേട്ട് വളർന്ന ഞാൻ ഇന്ന് ഓസ്‌കർ കരസ്ഥമാക്കി നിൽക്കുകയാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്.
തുടർന്ന് ഒരു പാട്ടും അദ്ദേഹം പാടുന്നുണ്ട്. ” എന്റെ മനസ്സിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, അത് തന്നെ രാജമൗലിക്കും എന്റെ കുടുംബത്തിനും…. ആർആർആർ വിജയിക്കണം… ഇന്ത്യയുടെ അഭിമാനം നേടണം, അത് എന്നെ ലോകത്തിന്റെ നെറുകയിൽ എത്തിക്കണം.” അദ്ദേഹം പാടി.
എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് അദ്ദേഹം വേദിയിൽ നിന്ന് മടങ്ങിയത്.
https://twitter.com/abhi_is_online/status/1635115008697966592?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1635115008697966592%7Ctwgr%5E6fb343d66bae3c082842bb11b64bb41c011a4de4%7Ctwcon%5Es1_&ref_url=https%3A%2F%2Ftimesofindia.indiatimes.com%2Fentertainment%2Ftelugu%2Fmovies%2Fnews%2Fmm-keeravani-wins-the-hearts-of-audience-by-his-wining-speech%2Farticleshow%2F98594361.cms
14 വർഷങ്ങൾക്ക് ശേഷമാണ് ഓസ്‌കർ പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്. നേരത്തെ സ്ലം ഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലൂടെ എ.ആർ.റഹ്മാനും ഇന്ത്യയിലേക്ക് ഓസ്‌കർ എത്തിച്ചിട്ടുണ്ട്. എംഎം കീരവാണിയും മകൻ കാലഭൈരവയും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
Discussion about this post