ആലപ്പുഴ: വനിതാ കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിൽ. ഇവരുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ആലപ്പുഴ പോലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. മുഖ്യപ്രതി അജീഷും കസ്റ്റഡിയിലെന്നാണ് സൂചന.
പാലക്കാട് വാളയാറിൽ കള്ളക്കടത്ത് വസ്തുക്കൾ പൊട്ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ എടത്വ കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാകുകയായിരുന്നു.കഴിഞ്ഞ ആഴ്ചയാണ് കള്ളനോട്ട് കേസിൽ എടത്വ കൃഷി ഓഫീസർ എം ജിഷമോളെ അറസ്റ്റ് ചെയ്തത്. ജിഷമോൾ നൽകിയ 500 രൂപയുടെ കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോളാണ് വൻ തട്ടിപ്പ് പുറത്തറിയുന്നത്.
ഫാഷൻ മോഡലിംഗ് മേഖലകളിൽ സജീവമാണ് ജിഷമോൾ. നിരവധി ഫാഷൻ ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചതായും മുൻപ് ജോലി ചെയ്ത ഓഫീസിൽ ക്രമക്കേട് നടത്തിയതായും ഇവർക്കെതിരെ ആരോപണമുണ്ട്.
Discussion about this post