Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘എന്റെ അമ്മയെ പോലെ എത്രയോ അമ്മമാർ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട്? കൊച്ചി പോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടോ?‘: ബ്രഹ്മപുരത്തേത് മനുഷ്യ നിർമ്മിത ദുരന്തമെന്ന് മോഹൻലാൽ

‘കനൽ എവിടെയോ ബാക്കി കിടക്കുന്നു‘

by Brave India Desk
Mar 14, 2023, 09:58 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ബ്രഹ്മപുരത്തേത് മനുഷ്യ നിർമ്മിത ദുരന്തമെന്ന് നടൻ മോഹൻലാൽ. കൊച്ചിയിലെ മാലിന്യ പ്രശ്നം ചൂണ്ടിക്കാട്ടി അഞ്ച് വർഷങ്ങൾക്ക് മുൻപ് താൻ മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. അന്ന് നേരിട്ടത് പുച്ഛവും പരിഹാസവുമായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

തന്റെ അമ്മയെ പോലെ എത്രയോ അമ്മമാർ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട് എന്നതാണ് ഏറെ ദിവസമായി തന്റെ ഏറ്റവും വലിയ വേദനയെന്ന് മോഹൻലാൽ പറഞ്ഞു. പുകയുന്ന ഈ കൊച്ചിയിൽ ആയിരക്കണക്കിനു അമ്മമാരും മുതിർന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണെന്നും മോഹൻലാൽ പറഞ്ഞു.

Stories you may like

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

ഇവരുടെയൊക്കെ ശ്വാസകോശങ്ങളിലെത്തുന്ന പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവൻ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം. ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണെന്ന് മോഹൻലാൽ പറയുന്നു.

ആരും സ്ഥിരമായി അന്യ നാട്ടിൽ താമസിക്കില്ല. അതുകൊണ്ടുതന്നെ താൽക്കാകമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല. അവരേയും ഇതെല്ലാം നാളെയോ മറ്റന്നാളോ കാത്തിരിക്കുന്നുണ്ടെന്നും മോഹൻലാൽ മുന്നറിയിപ്പ് നൽകുന്നു.

എത്ര അലക്ഷ്യമായാണു നാം ഇതു കൈകാര്യം ചെയ്തെന്നു തിരിച്ചറിയുന്നത് ഇപ്പോഴാണ്. ടൂറിസം, ഹോട്ടൽ തുടങ്ങിയ വ്യവസായങ്ങളിലെല്ലാം ഇതിന്റെ പുക ബാക്കി നിൽക്കും. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ എന്നു മോഹൻലാൽ ചോദിക്കുന്നു.

ആളുകൾ മാലിന്യം കവറിലാക്കി വലിച്ചെറിയുന്നതുകൊണ്ടാണ് ഈ അവസ്ഥ വന്നതെന്നു പറയുന്നതു കേട്ടു. കൃത്യമായൊരു സംവിധാനം ഉണ്ടായാൽ ആരും മാലിന്യം കവറിലാക്കി കളയില്ല. അത്തരമൊരു സംവിധാനം നമുക്കില്ല എന്നതാണു പ്രധാന കാരണം. സംസ്കരിക്കാൻ മികച്ച സംവിധാനമുണ്ടായാൽ ജനം സ്വയം അത്തരം സംസ്കാരം പിൻതുടരും.

ചർച്ച ചെയ്യുന്നതുകൊണ്ടു മാത്രം ഒന്നും നടക്കില്ല. നടപടി വേണം. തിരുവനന്തപുരത്തെ മാലിന്യ സംസ്കരണ ചർച്ചയ്ക്കു വേണ്ടി 5 യോഗത്തിൽ ഞാ‍ൻ പങ്കെടുത്തു. എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഞാനിനി വരുന്നില്ലെന്നു പറഞ്ഞുവെന്നും മോഹൻലാൽ പറയുന്നു.

കൊച്ചിയിലെ പുക അടങ്ങുമായിരിക്കും. എന്നാൽ ഇനിയും ഇത്തരം ദുരന്തം ഉണ്ടാകില്ലെന്നു പറയാനാകില്ല. കനൽ എവിടെയോ ബാക്കി കിടക്കുന്നുണ്ടെന്നും മോഹൻലാൽ ആശങ്ക പങ്കുവെക്കുന്നു.

Tags: MOHANLALBrahmapuram Fire
Share16
Tweet
Send
Share

Latest stories from this section

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

Latest News

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘പാകിസ്താനെ കഷണങ്ങളാക്കാൻ അസിം മുനീർ’; പ്രവിശ്യകൾ വിഭജിക്കാൻ സൈനിക നീക്കം, അധികാരം പൂർണ്ണമായി പിടിച്ചെടുക്കാൻ പ്ലാൻ!

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

ഡയലോഗ് പോര, പൗരന്മാർ നികുതിയടയ്ക്കണം;  ഇന്ത്യ നമ്മുടെ എല്ലാവരുടേയുമാണ്;  രാജ്യത്തെ നികുതി വ്യവസ്ഥയെപ്പറ്റി അറിയാം

‘കടം പെരുകി നട്ടംതിരിഞ്ഞ് പാകിസ്താൻ’; പണം കണ്ടെത്താൻ ഒടുവിൽ യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കും വൻ നികുതിപ്പൂട്ട്!

എല്ലാ മത്സരശേഷവും സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യരുത്’; പ്ലേയിംഗ് ഇലവൻ മാറ്റങ്ങളെക്കുറിച്ച് ആകാശ് ചോപ്ര

എല്ലാ മത്സരശേഷവും സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യരുത്’; പ്ലേയിംഗ് ഇലവൻ മാറ്റങ്ങളെക്കുറിച്ച് ആകാശ് ചോപ്ര

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies