ഡല്‍ഹി:ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ .എഴുപത് മണ്ഡലങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റാണ് ആംആദ്മി നേടിയത്.കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനര്ത്ഥിയാക്കി ഡല്‍ഹി പിടിച്ചെടുക്കാമെന്ന ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ഇത്തവണ നേരിടേണ്ടി വന്നത്.വെറും മൂന്ന് ഇടങ്ങളിലാണ് ബിജെപിക്ക് ലീഡ് നേടാനായത്. കോണ്‍ഗ്രസിന് വട്ടപ്പൂജ്യവുമായിരുന്നു.
ആംആദ്മി പാര്‍ട്ടി കേവലഭൂരിപക്ഷം നേടിയതിനാല്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത് ആംആദ്മി പാര്‍ട്ടിയാണ്.കേവല ഭൂരിപക്ഷത്തിന് 36 സീറ്റാണ് വേണ്ടത്
ആകെയുള്ള 70 സീറ്റില്‍ ലീഡ് നില:
ആംആദ്മി | ബിജെപി | കോണ്‍ഗ്രസ് | മറ്റുള്ളവര്‍ |
67 | 3 | 0 | 0 |
ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള് 31,583 വോട്ടിനാണ് മുന്നിലെത്തിയത്. മംഗോള്‍പുരിയില്‍ എഎപി സ്ഥാനാര്‍ത്ഥി രാഖി ബിര്‍ള, പട്പട്ഗഞ്ചില്‍ എഎപി സ്ഥാനാര്‍ത്ഥി മനീഷ് നിസോദിയ, മാളവ്യ നഗറില്‍ എഎപി സ്ഥാനാര്‍ത്ഥി സോംനാഥ്ഭാരതി എന്നിവരും മുന്നില്‍ നില്ക്കുന്നു. കൃഷ്ണനഗറില്‍ ബിജെപി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദി പരാജയപ്പെട്ടു.ഏറ്റവും പിന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ്മാക്കനാണ്.
വോട്ടെടുപ്പിനുശേഷമുള്ള എക്സിറ്റ് പോളുകളിലാണ് ആംആദ്മി പാര്‍ട്ടി മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാല്‍ ബിജെപിയും പ്രതീക്ഷ ഒട്ടും കൈവിട്ടിരുന്നില്ല. 70 അംഗ നിയമസഭയിലേക്കു മത്സരിച്ച ബിജെപിയുടെ 67 സ്ഥാനാര്‍ഥികളും ജയം തങ്ങള്‍ക്കു തന്നെയാകുമെന്ന വിശ്വാസിച്ചിരുന്നെങ്കിലും ഫലം തിരിച്ചായിരുന്നു.എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റിച്ചു ബിജെപി അധികാരം പിടിച്ചാല്‍ ഭരണത്തില്‍ മോദിയും പാര്‍ട്ടിയും അമിത് ഷായും കൂടുതല്‍ ശക്തരായേക്കുമായിരുന്നു.
ബിജെപി ഡല്‍ഹി ഘടകം അധ്യക്ഷന്‍ സതീഷ് ഉപാധ്യായയുടെ നിഗമനമനുസരിച്ച് 36 -39 സീറ്റുകളെങ്കിലും പാര്‍ട്ടിക്കു കിട്ടുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, പാര്‍ട്ടിയുടെ ആഭ്യന്തര കണക്കെടുപ്പില്‍ 34 സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ലഭിക്കില്ലെന്നും വിലയിരുത്തലുണ്ടായിരുന്നു.
Discussion about this post