മലപ്പുറം: കൊളത്തൂരിൽ വൻ ചന്ദവേട്ട. രണ്ട് പേർ പിടിയിൽ. മഞ്ചേരി കോട്ടുപറ്റ സ്വദേശി അത്തിമണ്ണിൽ അലവിക്കുട്ടി (42), ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി കല്ലുവിതറും തടത്തിൽ സന്തോഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് കൊളത്തൂർ സി ഐ സുനിൽ പുളിക്കലും സംഘവുമാണ് പരിശോധന നടത്തിയത്.
കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് 102 കിലോ ചന്ദനമാണ് ഇവർ കടത്തിയത്. ആഡംബര കാറിന്റെ പിൻ സീറ്റിന് അടിയിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ചന്ദനം ചെറിയ കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.
നാഗർ കോവിലിൽ നിന്നാണ് ചന്ദനം കൊണ്ടുവന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി. മഞ്ചേരിയിലേക്കാണ് ചന്ദനം കൊണ്ടു പോയിരുന്നത്. മോങ്ങത്തെ ഒരാൾക്ക് കൈ മാറാനായിരുന്നു പ്രതികൾക്ക് സംഘത്തിൽ നിന്നും ലഭിച്ച നിർദേശം.
Discussion about this post