കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷപ്പുക വിഷയത്തിൽ നിലപാട് കടുപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിലെ മനുഷ്യർ ഗിനി പന്നികളല്ലെന്നും ബ്രഹ്‌മപുരത്തെ കള്ള കളികൾ പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞു. ‘ പ്രാണവായു നമ്മുടെ ജന്മാവകാശം’ എന്ന മുദ്രാവാക്യം ഉയർത്തി ബ്രഹ്‌മപുരം മുതൽ കോർപ്പറേഷൻ ഓഫീസ് വരെ ബിജെപി സംഘടിപ്പിച്ച ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലെ ജനങ്ങൾ പകർച്ചവ്യാധി ഭീതിയിലാണ്.ബ്രഹ്‌മപുരത്ത് മാത്രമല്ല കേരളമാകെ അഴിമതി കരാറുകളാണ്.ഞെളിയൻ പറമ്പ് മറ്റൊരു ബ്രഹ്‌മപുരമാകുമെന്ന ഭീതിയിലാണ്.അഴിമതിക്കറ വൈക്കം വിശ്വനിൽ ഒതുങ്ങുന്നില്ല.പ്രതിപക്ഷ നേതാവിനും, അദ്ദേഹത്തിൻറെ പാർട്ടിക്കും ഈ പാപക്കറയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഹ്‌മപുരം വിഷയത്തിൽ ഡോക്ടർമാരുടെ വിദഗ്ദരെ അയക്കാമെന്നു കേന്ദ്ര സർക്കാർ പറഞ്ഞു, സംസ്ഥാന സർക്കാർ മറുപടി നൽകിയില്ല.സംസ്ഥാനം കേന്ദ്രത്തോട് സഹകരിക്കുന്നില്ല.ബ്രഹ്‌മപുരത്തെ കള്ള കളികൾ പുറത്തു വരണമെന്ന് അദ്ദേഹം വ്യക്തമാക്കി.












